സാമൂഹ്യബോധത്തിന്റെ പുതിയ പാഠങ്ങള്‍ സമ്മാനിച്ച് പ്രൊഫ് സമ്മിറ്റ് സമാപിച്ചു

സാമൂഹ്യബോധത്തിന്റെ  പുതിയ പാഠങ്ങള്‍ സമ്മാനിച്ച്  പ്രൊഫ് സമ്മിറ്റ് സമാപിച്ചു

സാമൂഹ്യബോധത്തിന്റെ പുതിയ പാഠങ്ങള്‍ സമ്മാനിച്ച് പ്രൊഫ് സമ്മിറ്റ് സമാപിച്ചു

നീലഗിരി: എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ദേശീയ പ്രൊഫഷണല് വിദ്യാര്ത്ഥി സമ്മേളനം പ്രൊഫ് സമ്മിറ്റ് സമാപിച്ചു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ പാടന്തറയില് നടന്ന സമ്മിറ്റില് മൂവ്വായിരത്തോളം പ്രൊഫഷനല്വിദ്യാര്ത്ഥികളാണ് പങ്കെടുത്തത്. മെഡിക്കല്, പാരാമെഡിക്കല്, നിയമം തുടങ്ങി വിവിധ പ്രൊഫഷനുകളില്പഠിക്കുന്ന വിദ്യാര്ത്ഥികള്ക്കായി വ്യത്യസ്ഥമായ സെഷനുകളാണ് സമ്മിറ്റില്ഒരുക്കിയത്.
പാം സെന്ജര്, പാം നവാ, പാം കീലാന്എന്നിങ്ങനെ മൂന്ന് വേദികളില് മതം, സാമൂഹ്യ ജീവിതം, യുക്തിവാദം, കരിയര്, ഫിഖ്ഹ്, ഫോറിന് സ്റ്റഡീസ്, എന്റര്പ്രണര്ഷിപ്പ് മാനേജ്‌മെന്റ് തുടങ്ങി വിവിധ വിഷയങ്ങളില് പ്രമുഖരുമായി വിദ്യാര്ത്ഥികള്ക്ക് നേരിട്ട് സംവദിക്കാനുള്ള അവസരമൊരുക്കിയിരുന്നു. ഐ.ഐ.ടി, ഐ.ഐ.എസ്.സി, എന്.ഐ.ടി നാഷണല്യൂണിവേഴ്‌സിറ്റികള് തുടങ്ങി ഇന്ത്യയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്റ്റികള് സമ്മിറ്റില്വിദ്യാര്ത്ഥികളോട് സംവദിച്ചു. പ്രൊഫഷണല് വിദ്യാര്ത്ഥികളെ പ്രയോജനപ്പെടുത്തി രാജ്യത്തെ വ്യത്യസ്ത ഗ്രാമങ്ങളില് സന്നദ്ദ വിദ്യാഭ്യാസ ആരോഗ്യ സേവന പ്രവര്ത്തനങ്ങള്നടപ്പിലാക്കുന്നതിനുള്ള കര്മ്മരേഖ സമ്മിറ്റില് അവതരിപ്പിച്ചു. ധാര്മ്മിക മൂല്യങ്ങള് പകരുകയും കാമ്പസുകളെ ലഹരിമുക്തമാക്കുകയും ചെയ്യുകയാണ് സംഘടനയുടെ താത്പര്യം. അരാഷ്ട്രീയതക്കെതിരെ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിദ്യാര്‍ത്ഥി മുന്നേറ്റം സാധ്യമാക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികളും വരും വര്‍ഷങ്ങളില്‍ സംഘടന നടപ്പിലാക്കും.
ശനിയാഴ്ച രാവിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ വെങ്കടേഷ് രാമകൃഷ്ണന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, ഡോ. ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, ഏലംകുളം അബ്ദുറഷീദ് സഖാഫി, ഡോ. ഷൗക്കത്ത് സഖാഫി (ഐ.ഐ.ടി കാണ്‍പൂര്‍), ജമാല്‍ മാളിക്കുന്ന്, ബാബു പ്രദീബ്, സുഹൈല്‍ പാലക്കോട്, അബ്ദുറഊഫ് ബംഗ്ലൂരു, സയ്യിദ് അലി അക്ബര്‍ സഖാഫി, സി.കെ.കെ മദനി പാടന്തറ തുടങ്ങിയവര്‍ സംസാരിച്ചു. എം അബ്ദുല്‍ റഹ്മാന്‍ നന്ദി പറഞ്ഞു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close