ഹർത്താൽ ഭരണഘടന വിരുദ്ധം : എസ് വൈ എസ്

ഹർത്താൽ  ഭരണഘടന വിരുദ്ധം :  എസ് വൈ എസ്

ഹർത്താൽ ഭരണഘടന വിരുദ്ധം : എസ് വൈ എസ്

കോഴിക്കോട് : രാജ്യത്തിന്റെ ഭരണഘടന നൽകുന്ന പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനു ബോധപൂർവം തടസ്സം സൃഷ്ടിക്കുന്നതിനാൽ ഹർത്താലുകൾ ഭരണഘടന വിരുദ്ധമാണെന്നു എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനജീവിതം ദുസ്സഹമാക്കുന്ന മിന്നൽ ഹർത്താലുകൾ പരിഷ്കൃത ജനാധിപത്യ സമൂഹത്തിനു യോജിച്ചതല്ല. ജനക്ഷേമം അജണ്ടയാക്കി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളും മത -സാമൂഹിക -സാംസ്‌കാരിക സംഘടനകളും ഈ വിഷയത്തിൽ പുനഃപരിശോധന നടത്തണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കേരള ഹൈകോടതിയുടെ ഇടപെടൽ സ്വാഗതാർഹമാണ്. അതേസമയം കഴിഞ്ഞ ദിവസം കാസർഗോഡ് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ നിഷ്ടൂരമായ കൊലപാതകം അപലനീയമാണ്. എന്തിന്റെ പേരിലായാലും അക്രമവും കൊലപാതകവും അംഗീകരിക്കാനാവില്ല. കാഴ്ച്ചപ്പാടിലുള്ള വിയോജിപ്പുകളിൽ ആരോഗ്യപരമായ സംവാദങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളും തയ്യാറാകണം. കൊലപാതകം സംബംന്ധിച്ചു നീതി പൂർവ്വകമായ അന്വേഷണം നടത്തണം. അക്രമകാരികൾ രക്ഷപ്പെടുന്ന എല്ലാ പഴുതുകളും അടക്കണം. മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ പോലീസിന് ആവശ്യമായ സ്വാതന്ത്ര്യം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ സർക്കാർ തയ്യാറാവണം.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close