എസ് വൈ എസ് സമൂഹ വിവാഹം നാളെ (ഫെബ്രുവരി 21) പാടന്തറ മര്‍കസില്‍

എസ് വൈ എസ്  സമൂഹ വിവാഹം നാളെ (ഫെബ്രുവരി 21) പാടന്തറ മര്‍കസില്‍

എസ് വൈ എസ് സമൂഹ വിവാഹം നാളെ (ഫെബ്രുവരി 21) പാടന്തറ മര്‍കസില്‍

സ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് 2019 ഫെബ്രുവരി 21-ന് പാടന്തറ മര്കസില്സമൂഹ വിവാഹം നടക്കും. ജാതി മത വിത്യാസമില്ലാതെ 400 യുവതീ യുവാക്കളാണ് വിവാഹിതരാവുന്നത്. 5 പവന് സ്വര്ണ്ണവും 25000 രൂപയുമാണ് ഓരോ പെണ് കുട്ടിക്കും നല്കുന്നത്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല് ഉലമ ജനറല്സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്മുസ്‌ലിയാര്, തമിഴ് നാട് മുന്സിപ്പല്അഡ്മിനിസ്‌ട്രേഷന് വകുപ്പ് മന്ത്രി എസ് പി വേലുമണി, കെ ആര് അര്ജുനന് എം പി, ഗോപാല കൃഷ്ണന് എം പി, മുന്മന്ത്രി ബുദ്ദി ചന്ദ്രന്, മുന്മന്ത്രി എ.മില്ലര്, കുന്നൂര് എം എല് എ ശാന്തി രാമു എന്നിവരാണ് സമൂഹ വിവാഹത്തിലെ മുഖ്യാതിഥികള്. സമസ്ഥ പ്രസിഡന്റ് ഇ. സുലൈമാന് മുസ്‌ലിയാര്, സയ്യിദ് ഇബ്രാഹീം ഖലീല് ബുഖാരി, പൊന്മള അബ്ദുല്ഖാദിര് മുസ്‌ലിയാര്, പേരോട് അബ്ദു റഹ്മാന് സഖാഫി, എസ് വൈ എസ് സമസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള് തുടങ്ങി സമസ്ത മുശാവറയിലെ പണ്ഡിതരും സമൂഹ വിവാഹത്തിന് നേതൃത്വം നല്കും. വിദ്യാഭ്യാസ സംസ്‌കാരിക രംഗത്തെ പൗര പ്രമുഖരും സംഘടനാ ഘടകങ്ങളിലെ സംസ്ഥാന നേതാക്കളും സംബന്ധിക്കും.
ജില്ലാ എസ് വൈ എസിന്റെ സ്വാന്തനം പദ്ധതികളില് സുപ്രധാനമായ സമൂഹ വിവാഹം നിലവില് ജില്ലയനുഭവിക്കുന്ന ധര്മനീരസത്തിനെതിരെയുള്ള പ്രതിലോമ പ്രവര്ത്തനമാണ്. ഈ പ്രദേശത്ത് ഏറെ ഞങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാനുണ്ട്. ജില്ലാ എസ് വൈ എസിന്റെ നേതൃത്വത്തില്‍ നാടിന് വേണ്ട സാന്ത്വന പ്രവര്‍ത്തനങ്ങള്‍ തല്‍സമയത്ത് ചെയ്ത് മുന്നേറുന്ന പാടന്തറ മര്‍കസ് വിവാഹ വേദിക്കായി ഒരുങ്ങി കഴിഞ്ഞു. സമൂഹ വിവാഹത്തിന്റെ നാടുണര്‍ത്തിയ പ്രചരണങ്ങള്‍ സംഘടനാ കുടുംബങ്ങളും പ്രവര്‍ത്തകരും എറ്റെടുത്ത് ജനങ്ങളിലെത്തിച്ചു കഴിഞ്ഞു.
സയ്യിദ് ഖലീലല്‍ ബുഖാരി ചെയര്‍മാനും, മജീദ് കക്കാട് കണ്‍വീനറും, ഇബ്രാഹീം ഹാജി ഫിനാന്‍സ് സെക്രട്ടറിയുമായ സംഘടക സമിതിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. നിത്യ വേലക്ക് പോലും നിവൃത്തിയില്ലാതെ കഷ്ടതയനുഭവിക്കുന്ന കുടുംബാംഗങ്ങള്‍ തിങ്ങി താമസിക്കുന്ന എസ്‌റ്റേറ്റ് മേഘലയാണ് നീലഗിരി. സമസ്തയും പോഷക സംഘടനയും കേരളത്തില്‍ സ്ഥാനമുറപ്പിച്ചത് പോലെ കുടിയേറ്റ മേഘലയായ ഇവിടേയും സംഘടന വേരുറപ്പിച്ച് വരുന്നു. രോഗ ശയ്യയില്‍ കിടപ്പിലായവര്‍ക്ക്, മകളുടെ വിവാഹം നടത്തിയതിന്റെ പേരില്‍ കടം പേറി പുറത്തിറങ്ങാന്‍ സാധിക്കാതെ ധാര്‍മ്മികമായി മറഞ്ഞ് നടക്കുന്നവര്‍, വിവാഹ പ്രായം കഴിഞ്ഞ് പുരനിറഞ്ഞ് നില്‍കുന്ന മകളെയോര്‍ത്ത് ആശങ്കപ്പെടുന്ന രക്ഷിതാക്കള്‍, ജീവിതത്തിന്റെ രാപ്പകല്‍ കൂട്ടി മുട്ടിക്കാന്‍ ഏതു ജോലിയും ചെയ്ത് സമൂഹത്തില്‍ തരം താഴ്ത്തപ്പെട്ടവര്‍, ഇവരെ ധാര്‍മ്മികവും മാനുഷികവുമായ കര്‍ത്തവ്വ്യം പൂര്‍ണാര്‍ത്ഥത്തില്‍ ശിരസാ വഹിച്ച് ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റി. സമൂഹ വിവാഹത്തോടനുബന്ധിച്ച് സംസ്ഥാന സാന്തനം വകുപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ദേവര്‍ഷോല അബ്ദുസലാം മുസ്‌ലിയാര്‍ ദശദിന പ്രഭാഷണം നടത്തി. ഐ പി എഫും ജില്ലാ എസ് വൈ എസും സംയുക്തമായി മെഡിക്കല്‍ ക്യാമ്പും നടത്തി.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close