ഗ്രാന്‍റ് മുഫ്തി കാന്തപുരത്തിന് പൗരസ്വീകരണം

ഗ്രാന്‍റ് മുഫ്തി കാന്തപുരത്തിന് പൗരസ്വീകരണം

ഗ്രാന്‍റ് മുഫ്തി കാന്തപുരത്തിന് പൗരസ്വീകരണം

കോഴിക്കോട് : ഇന്ത്യയുടെ ഗ്രാന്‍റ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കോഴിക്കോട്ട് പൗരസ്വീകരണം ഒരുക്കുന്നു. മാര്‍ച്ച് ഒന്നിന് വെള്ളിയാഴ്ച മുതലക്കുളത്ത് വെച്ച് നല്‍കുന്ന പൗരസ്വീകരണത്തില്‍ മതസാമൂഹികരാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കുചേരും.
ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന ഗരീബ് നവാസ് പീസ് കോണ്‍ഫറന്‍സില്‍ രാജ്യത്തെ പ്രധാന മുസ്ലിം പണ്ഡിതര്‍ പങ്കെടുത്ത ചടങ്ങിലാണ് കാന്തപുരത്തെ ഗ്രാന്‍റ് മുഫ്തിയായി തിരഞ്ഞെടുത്തത്. സുന്നിസൂഫി ധാരയിലെ വ്യത്യസ്ത മദ്ഹബുകളില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷ മുസ്ലിം ജനതയുടെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരം ഇത്തരമൊരു പദവിയിലെത്തുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ മുസ്ലിം പണ്ഡിതന്‍ കൂടിയാണ്.
രാജ്യത്ത് മതസാമൂഹികവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിച്ച വ്യക്തിത്വമെന്ന നിലയില്‍ എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് രാജ്യത്തെ പണ്ഡിതര്‍ നല്‍കിയ പരമോന്നത അംഗീകാരം കൂടിയാണ് ഗ്രാന്‍റ് മുഫ്തി പദവി.

Like
Like Love Haha Wow Sad Angry
8

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close