കാന്തപുരത്തിന് പൗരസ്വീകരണം ഇന്ന് (വെള്ളി)കോഴിക്കോട്ട് ദക്ഷിണേന്ത്യയിലെ പ്രമുഖര്‍ സംബന്ധിക്കും

കാന്തപുരത്തിന് പൗരസ്വീകരണം  ഇന്ന് (വെള്ളി)കോഴിക്കോട്ട് ദക്ഷിണേന്ത്യയിലെ  പ്രമുഖര്‍ സംബന്ധിക്കും

കാന്തപുരത്തിന് പൗരസ്വീകരണം ഇന്ന് (വെള്ളി)കോഴിക്കോട്ട് ദക്ഷിണേന്ത്യയിലെ പ്രമുഖര്‍ സംബന്ധിക്കും

കോഴിക്കോട്: ഇന്ത്യന് ഗ്രാന്ഡ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര്ക്കുള്ള പൗരസ്വീകരണം ഇന്ന് (മാര്ച്ച് 1) വൈകുന്നേരം നാല് മണി മുതല്കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള മത രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള പ്രമുഖര്സംബന്ധിക്കും. മുന് ഗ്രാന്ഡ് മുഫ്തി അഖ്തര്റസാഖാന് ബറേല്വിയുടെ മരണത്തെ തുടര്ന്നാണ് കാന്തപുരത്തെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തത്.
ഫെബ്രുവരി 24ന് ന്യൂഡല്ഹി രാംലീല മൈതാനിയില് നടന്ന ഗരീബ് നവാസ് പീസ് കോണ്ഫറന്സിനോട് അനുബന്ധിച്ചു ചേര്ന്ന രാജ്യത്തെ സുന്നി മുസ്ലിം സംഘടനകളുടേയും സ്ഥാപനങ്ങളുടേയും കൂട്ടായ്മയായ ആള് ഇന്ത്യ തന്സീമുല് ഉലമ ഇസ്ലാം യോഗത്തിലാണ് രാജ്യത്തെ പ്രമുഖ പണ്ഡിതര്മാര് ചേര്ന്ന് കാന്തപുരത്തെ ഗ്രാന്ഡ് മുഫ്തിയായി തിരഞ്ഞെടുക്കാന്തീരുമാനിച്ചത്. ദക്ഷിണേന്ത്യയില് നിന്ന് ആദ്യമായാണ് ഒരു പണ്ഡിതന്സുപ്രധാനമായ ഈ പദവിയിലേക്ക് എത്തുന്നത്.
കേരളത്തില് നിന്നുള്ള കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര്ക്ക് ലഭിച്ച ഈ അംഗീകാരം ഇന്ത്യയിലെസുന്നി വിശ്വാസം അനുസരിച്ചു പ്രവര്ത്തിക്കുന്ന ആളുകള്ക്കും സ്ഥാപനങ്ങള്ക്കും ഇടയില്സഹകരണവും ഐക്യവും ശക്തിപ്പെടുത്താന് സഹായകമാകും. ലോക ഇസ്ലാമിക സഭകളില് ഇന്ത്യന്മുസ്ലിംകളുടെ പണ്ഡിത പ്രതിനിധിയായി പതിറ്റാണ്ടുകളായി പങ്കെടുത്തുവരുന്ന കാന്തപുരത്തിന് ലഭിച്ച പുതിയ ദൗത്യം ഇന്ത്യന്‍ മുസ്ലിംകളുടെ പ്രശ്നങ്ങള്‍ ആഗോള വേദികളില്‍ ശക്തമായി ഉന്നയിക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും സഹായിക്കും.
കേരള തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, കര്‍ണ്ണാടക നഗര വികസന മന്ത്രി യു.ടി ഖാദര്‍, കര്‍ണ്ണാടക യുവജനക്ഷേമ- കായിക വകുപ്പ് മന്ത്രി റഹീംഖാന്‍, തമിഴ്നാട് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഹാജി അബ്ദുല്‍ ജബ്ബാര്‍, എം.കെ രാഘവന്‍ എം.പി , കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സമസ്ത: പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍, ഡല്‍ഹി മുഫ്തി ഇസ്തിയാക്കുല്‍ ഖാദിരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, പ്രദീപ് കുമാര്‍ എം.എല്‍.എ, അഡ്വ പി.ടി.എ റഹീം എം.എല്‍.എ , പ്രൊഫ: എ.പി അബ്ദുല്‍ വഹാബ്, സൂര്യ അബ്ദുല്‍ ഗഫൂര്‍, സമസ്ത: സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഡോ.എം ജി. എസ് നാരായണന്‍, പി.വി ചന്ദ്രന്‍, കോഴിക്കോട് സാമുതിരിരാജ മഹാ മഹിമശ്രി കെ.പി ഉണ്ണി അനുജന്‍ രാജ, കോഴിക്കോട് ബിഷപ്പ് റവ: ഡോ: തോമസ് പനക്കല്‍, സമസ്ത കേരള സുന്നിവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറികെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സി.പി. കുഞ്ഞി മുഹമ്മദ് ഹാജി കെ.ആര്‍.എസ്, ഇഖ്ബാല്‍ അഹമ്മദ് വെല്ലൂര്‍, ഹൈദരാബാദ് നിസാമിയ്യ അസിസ്റ്റന്‍റ് ഡീന്‍ ശെയ്ഖ് മുഹമ്മദ് ഖാലിദ്, തമിഴ്നാട് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ഇല്യാസ് ബാഖവി, ഗോവ ദാറുല്‍ ഉലും അശ്റഫിയ്യ വൈസ് പ്രിന്‍സിപ്പാള്‍ ഖാരി അബ്ദുല്‍ കലാം നിസാമി, ജാമിഅ: ബാഖിയത്തുല്‍ സ്വാലീഹത്ത് വെല്ലൂര്‍ ഹസീബുല്‍ ഹസ്സന്‍, ഗോവ സുന്നി മുസ്ലിം ഫെഡറേഷന്‍ പ്രസിഡന്‍റ് ഹാജി മുഹമ്മദ് ആരിഫ്, ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എസ്.വൈ.എസ്. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സി.കെ.എം റാശിദ് ബുഖാരി, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് സുബൈര്‍ കൊളക്കാടന്‍, പ്രവാസി ചേംബര്‍ കൊമേഴ്സ് ഓഫ് ഇന്ത്യ പ്രസിഡന്‍റ് ഗുലാം ഹുസ്സൈന്‍ എന്നിവര്‍ പങ്കെടുക്കും

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

 

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close