ഇസ്ലാം സമ്പൂർണ്ണ പഠന ഗ്രന്ഥത്തിന്റെ ആദ്യ നാലു വാള്യങ്ങൾ പ്രകാശനം ചെയ്തു

ഇസ്ലാം  സമ്പൂർണ്ണ പഠന ഗ്രന്ഥത്തിന്റെ  ആദ്യ നാലു വാള്യങ്ങൾ പ്രകാശനം ചെയ്തു

ഇസ്ലാം സമ്പൂർണ്ണ പഠന ഗ്രന്ഥത്തിന്റെ ആദ്യ നാലു വാള്യങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്. ഐ പി ബി പുറത്തിറക്കിയ ഇസ് ലാം സമ്പൂർണ്ണ പഠന ഗ്രന്ഥത്തിന്റെ ആദ്യ നാലു വാള്യങ്ങൾ പ്രകാശനം ചെയ്തു. ഇസ്ലാമിനെ ആധികാരികമായി പഠികുന്നതിനു പ്രമാണ ബന്ധമായ മികച്ച റഫർൻസ് ഗ്രന്ഥങ്ങളായിട്ടാണ് 15 വാള്യങ്ങൾ പ്രസിദ്ദീകരിക്കുന്നത്. പ്രതിഭാശാലികളുടെ ഇടപെടലിലൂടെ അവതരണ മികവുകൊണ്ട് ഇസ്ലാമിക വായനക്ക് ഏറെ ഉപകാരമാവും. കാരന്തൂർ മർകസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇസ് ലാം സമ്പൂർണ പഠന ഗ്രന്ഥത്തിന്റെ മുഖ്യ ഉപദേഷ്ടാവും ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്തു. ചടങ്ങിൽ സയ്യിദ് സൈനുൽ അബിദീൻ ബാഫഖി തങ്ങൾ മലേഷ്യ പ്രാർത്ഥന നിർവഹിച്ചു. ഇസ് ലാം ചീഫ് എഡിറ്റർ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് ഫാറൂഖ് ബുഖാരി ആമുഖ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ പുസ്തക പരിചയപ്പെടുത്തി. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, കേന്ദ്ര മുശാവറ അംഗങ്ങളായ കട്ടിപ്പാറ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ, ഒളവട്ടൂർ അബ്ദു നാസർ അഹ്സനി എന്നിവർ പ്രസംഗിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ്, ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ്, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹർ, വി പി എം ഫൈസി വില്ല്യാപ്പള്ളി , അബദുൽ അസീസ് സഖാഫി വെള്ളയൂർ എന്നിവർ സംബന്ധിച്ചു. എക്സി ക്യുട്ടീവ് എഡിറ്റർ എൻ എം സ്വാദിഖ് സഖാഫി സ്വാഗതവും എസ് എസ് എഫ് സംസ്ഥാന പ്രസിണ്ടന്റ് റാഷിദ് ബുഖാരി നന്ദിയും പറഞ്ഞു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close