'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍ SYS ചാലിയാര്‍ ശുചീകരിക്കുന്നു

'ജലമാണ് ജീവന്‍'  ജലസംരക്ഷണ കാംപയ്ന്‍ SYS ചാലിയാര്‍ ശുചീകരിക്കുന്നു

‘ജലമാണ് ജീവന്‍’ ജലസംരക്ഷണ കാംപയ്ന്‍ SYS ചാലിയാര്‍ ശുചീകരിക്കുന്നു

മലപ്പുറം : 'ജലമാണ് ജീവന്്' എന്ന പ്രമേയത്തില് എസ് വൈ എസ് ആചരിക്കുന്ന ജല സംരക്ഷണ കാംപയ്‌ന്റെ ഭാഗമായി മലപ്പുറം ജില്ലാ ഈസ്റ്റ് കമ്മിറ്റി ആഭിമുഖ്യത്തില് 21 ന് ചാലിയാര്ശുചീകരിക്കുന്നു.
രാവിലെ 9 മുതല് നടക്കുന്ന ശുചീകരണത്തില് ജില്ലയിലുള്കൊള്ളുന്ന ചാലിയാറിന്റെ ഇരുകരകളിലെയും പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്നീക്കം ചെയ്യാനാണ് പദ്ധതി. ജില്ലയിലെ രണ്ടായിരം എസ് വൈ എസ് സന്നദ്ധ പ്രവര്ത്തകരടക്കം പ്രസ്ഥാനിക കുടുംബത്തിലെ ആയിരങ്ങള്പരിപാടിയില് പങ്കാളികും. അതത് പഞ്ചായത്തിലെ ഹരിത കര്മസേന, പ്രാദേശിക ക്ലബ്ബുകള്, സന്നദ്ധ സംഘടനകള്എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധിതി നടപ്പാക്കുക.
നിലമ്പൂര് ചാലിയാര്മുക്ക് മുതല് ഊര്ക്കടവ് വരെയുള്ള ചാലിയാര്മുക്ക്, മൈലാടിപ്പാലം, കളത്തുംടവ്, ഒടായിക്കല്, പൊങ്ങല്ലൂര്, എടവണ്ണ, മൈത്ര, കീഴുപമ്പ്, അരീക്കോട്, വെട്ടുപാറ, ഊര്ക്കടവ് എന്നീ കടവുകളിലാണ്. ശുചീകരണം നടത്തുന്നത്. അനുബന്ധമായി ജലസംരക്ഷണ റാലിയും പ്രതിജ്ഞയും നടക്കും. ഇന്ന് ജില്ലയിലെ 75 കേന്ദ്രങ്ങളില്വിളംബരം നടക്കുന്നുണ്ട്.
പ്രമുഖ പരിസ്ഥതി പ്രവര്ത്തന് പ്രൊഫസര്ശോഭീന്ദ്രന് എടവണ്ണയില് പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിക്കും. മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്അബ്ദുറഹ്മാന് ഫൈസി, മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്ദാരിമി, എസ് വൈ എസ് സംസ്ഥാന സെക്രട്ടിമാരായ എ മുഹമ്മദ് പറവൂര്, എം അബൂബക്കര് പടിക്കല്, എം മുഹമ്മദ് സ്വാദിഖ്, എന് എം സ്വാദിഖ് സഖാഫി, എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസി സയ്യിദ് സ്വലാഹുദ്ദീന് ബുഖാരി, ജനറല്‍ സെക്രട്ടറി വി പി എം ബശീര്‍ . എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി സംബന്ധിക്കും

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close