ജലമാണ് ജീവന്‍ SYS ജലസംരക്ഷണ കാമ്പയിന് നാളെ തുടക്കമാവും

ജലമാണ് ജീവന്‍  SYS ജലസംരക്ഷണ കാമ്പയിന് നാളെ തുടക്കമാവും

ജലമാണ് ജീവന്‍ SYS ജലസംരക്ഷണ കാമ്പയിന് നാളെ തുടക്കമാവും

കോഴിക്കോട്: കേരളം രൂക്ഷമായ വരള്ച്ചയിലേക്കും ജലക്ഷാമത്തിലേക്കും നീങ്ങുന്ന സാഹചര്യത്തില് എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ജലസംരക്ഷണ കാമ്പയിന്പ്രവര്ത്തനങ്ങള്ക്ക് നാളെ (വ്യാഴം) തുടക്കമാവും. അന്താരഷ്ട്ര ജലദിനമായ വെള്ളി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് പള്ളികളിലും കവലകളിലും ബോധവല്ക്കരണ പ്രഭാഷണങ്ങള്സംഘടിപ്പിക്കും.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില് ജലവിതരണം, പക്ഷികള്ക്കും പറവകള്ക്കും മൃഗങ്ങള്ക്കും കുടിനീര് കൂടങ്ങളൊരുക്കല്, പൊതു ഇടങ്ങളില് കുടിവെള്ള സംവിധാനമൊരുക്കല്, നീര്ത്തട ശുചീകരണം, ജല സംക്ഷണ ബോധവല്ക്കരണം ലക്ഷ്യം വെച്ചുള്ള ചര്ച്ചകള്, സെമിനാറുകള്, കൊളാഷ്, ലഘുലേഖ വിതരണം തുടങ്ങി വൈവിധ്യമാര്ന്ന പരിപാടികളാണ് മഴക്കാലം തുടങ്ങുന്നതുവരെ നീണ്ടുനില്ക്കുന്ന കാമ്പയിനിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.
ജലമാണ് ജീവന് എന്ന പ്രമേയം ഉയര്ത്തിപ്പിടിച്ച് വര്ഷങ്ങളായി വേനല്ക്കാലങ്ങളില് എസ് വൈ എസ് കാമ്പയിന് നടത്തിവരുന്നുണ്ട്. കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (വ്യാഴം) കാലത്ത് ഒമ്പത് മണിക്ക് മലപ്പുറം ജില്ലയിലെ എടവണ്ണയില്സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി നിര്വഹിക്കും. ജില്ലാ പ്രസിഡണ്ട് ഇ.കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചാലിയാര് ശുചീകരണ പ്രവര്ത്തികള്പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന്ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നിലമ്പൂര്‍ ചാലിയാര്‍ മുക്ക് മുതല്‍ ഊര്‍ക്കടവ് വരെയുള്ള കടവുകളില്‍ 2000 സന്ധദ്ധ സേവകരുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുക. സംസ്ഥാന നേതാക്കളായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, മുഹമ്മദ് പറവൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, എം മുഹമ്മദ് സ്വാദിഖ്, എന്‍.എം സ്വാദിഖ് സഖാഫി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വി.പി.എം ബശീര്‍, ജമാല്‍ കരുളായി, മുഹമ്മദ് ശരീഫ് നിസാമി പ്രസംഗിക്കും. കാമ്പയിനിന്‍റെ ഭാഗമായി നിള, പെരിയാര്‍ തുടങ്ങിയ പുഴകളുടെ തീരങ്ങളും ശുചീകരിക്കും.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close