ഗവേഷണ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ എസ് എസ് എഫ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ഗവേഷണ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ  എസ് എസ് എഫ്  മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ഗവേഷണ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ എസ് എസ് എഫ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്കോട്: ഗവേഷണ സ്വാതന്ത്ര്യം നിഷേധിക്കും വിധം കേരള കേന്ദ്ര സര്വ്വകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ എസ് എസ് എഫ് പ്രതിഷേധം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്വകലാശാലയില്ഗവേഷണം നടത്തുന്നവര് വിഷയം സ്വയം നിര്ണയിക്കുന്നതിന് പകരം അധികൃതര്തയ്യാറാക്കിയ പൂളില് നിന്നും തിരഞ്ഞെടുക്കണമെന്ന സര്ക്കുലര്അധികൃതര് പുറത്തിറക്കുന്നത്. ഇത് സ്വതന്ത്ര ഗവേഷണങ്ങളുടെ അന്ത്യം കുറിക്കുമെന്നും അറിവിന് അതിരുകള്നിശ്ചയിക്കാനുള്ള ഇത്തരം നീക്കങ്ങളില്നിന്ന് സര്വകലാശാലാ അധികൃതര്പിന്മാറണമെന്നും മാര്ച്ച് ആവശ്യപ്പെട്ടു.
കേന്ദ്ര സര്ക്കാര് വിദ്യാഭ്യാസ മേഖലയില്അടിയന്തിരാവസ്ഥ നടപ്പിലാക്കാന്ശ്രമിക്കുകയാണ്. ബിജെപി അധികാരത്തിലേറിയ സംസ്ഥാനങ്ങളിലെല്ലാം പാഠപുസ്തകങ്ങള്കാവി വല്കരിച്ച് കൊണ്ടിരിക്കുകയാണ്. ഫാഷിസം ചരിത്രത്തേയും ശരിയായ അറിവുത്പാദനത്തേയും എത്രമേല്ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് സംഘ്പരിവാര് കാര്മികത്വത്തില് നടക്കുന്ന പാഠപുസ്തക പരിഷ്‌കരണങ്ങള്. എന്സിഇആര്ടി പാഠപുസ്തകങ്ങളില്നിന്നും കീഴാളസമരങ്ങളെ എടുത്തുകളഞ്ഞത് പോലും ഇത്തരം കാവി വല്ക്കരണത്തിന്റെ ഭാഗമാണ്. ഭരണകൂട താത്പര്യങ്ങള്ക്ക് നിരക്കാത്തവയെ മുഴുവന്ഇല്ലാതാക്കാനും അഭിപ്രായ സ്വാതന്ത്ര്യങ്ങള്ഹനിക്കാനുമാണ് മാനവ വിഭവശേഷി വകുപ്പ് ശ്രമിക്കുന്നത്. ഹൈദരാബാദ് സര്വകലാശാല, ജെ എന് യു, ഫിലിം ഇന്സ്റ്റിറ്റ്യൂട്ട് ഉള്പ്പെടെയുള്ള പഠനകേന്ദ്രങ്ങളിലും സര്‍വ്വകലാശാലകളിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന അവിശുദ്ധമായ ഇടപെടലുകളുടെ തുടര്‍ച്ചയായാണ് പുതിയ നീക്കത്തേയും കാണേണ്ടത്. വിദ്യാഭ്യാസമേഖലയിലെ ഇത്തരം വഴിവിട്ട ഇടപെടലുകള്‍ക്കായി നടത്തുന്ന സ്വജനപക്ഷപാതവും അഴിമതിയും അന്വേഷണ വിധേയമാക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close