SYS ലീഡേഴ്സ് സമ്മിറ്റ് - "രാജ്യത്തു മതേതര സര്‍ക്കാര്‍ ഭരണത്തിലെത്തണം : കാന്തപുരം "

SYS ലീഡേഴ്സ് സമ്മിറ്റ് - "രാജ്യത്തു മതേതര സര്‍ക്കാര്‍ ഭരണത്തിലെത്തണം : കാന്തപുരം "

SYS ലീഡേഴ്സ് സമ്മിറ്റ് – “രാജ്യത്തു മതേതര സര്‍ക്കാര്‍ ഭരണത്തിലെത്തണം : കാന്തപുരം “

കോഴിക്കോട്: നമ്മുടെ രാജ്യം നിര്ണായകമായ ഒരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെന്നും ദേശീയ തലത്തില് മതേതര മൂല്യങ്ങള്ഉയര്ത്തിപിടിപ്പിക്കുന്ന ഒരു സര്ക്കാര് അധികാരത്തില്എത്തണമെന്നും ഇന്ത്യന് ഗ്രാന്ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് പ്രസ്താവിച്ചു. കാരന്തൂര് മര്കസില്നടന്ന എസ് വൈ എസ് സ്റ്റേറ്റ് ലീഡേഴ്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. രാജ്യം പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നിലപാടുകളാണ് ഉത്തരവാദപ്പെട്ട ജനപ്രതിനിധികളില്നിന്നു പോലും കേള്ക്കുന്നത്. ഭരണം കൈവശപ്പെടുത്താന്ഏതറ്റം വരെ പോകാനും ഏതു തരത്തിലുള്ള ദ്രുവീകരണങ്ങള് സൃഷ്ടിക്കാനും ഇവര് തയ്യാറാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിര്ണായകമായ ഈ ഘട്ടത്തില്മതേതര കക്ഷികള് പരസ്പരം കലഹിക്കുന്നതു ആര്ക്കാണ് ഗുണകരവുക എന്ന തിരിച്ചറിവ് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്ട്ടികള്ക്കുണ്ടാവണമെന്നും കാന്തപുരം പറഞ്ഞു.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുല് റഹ്മാന് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അടുത്ത രണ്ടു വര്ഷക്കാലം സംഘടന മുന്നോട്ടു വെക്കുന്ന നയസമീപന രേഖയും കര്മ പദ്ധതികളും സംസ്ഥാന ജനറല് സെക്രട്ടറി മജീദ് കക്കാട് അവതരിപ്പിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി മുഹമ്മദ് ഫൈസി, അബൂ ഹനീഫല് ഫൈസി തെന്നല, ഡോ. എ പി അബ്ദുല് ഹക്കീം അസ്ഹരി, എം വി സിദ്ധീഖ് സഖാഫി, റഹ്മത്തുള്ള സഖാഫി, എസ് ശറഫുദ്ധീന്, എം മുഹമ്മദ് സാദിഖ്, സാദിഖ് സഖാഫി പെരിന്താറ്റിരി, ആര് പി ഹുസൈന് മാസ്റ്റര് ഇരിക്കൂര്, അബൂബക്കര് മാസ്റ്റര് പടിക്കല്, എം എം ഇബ്രാഹിം അബ്ദുല് ജബ്ബാര് സഖാഫി എന്നിവര്ചര്ച്ചകള്ക്ക് നേതൃത്വം നല്കി.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close