SYS സ്റ്റേറ്റ് സാരഥികളുടെ സോണ്‍ പര്യടനം ജാഗ്രത സദസ്സുകള്‍ക്കു നാളെ (വ്യാഴാഴ്ച) തുടക്കമാവും.

SYS സ്റ്റേറ്റ് സാരഥികളുടെ സോണ്‍ പര്യടനം ജാഗ്രത സദസ്സുകള്‍ക്കു  നാളെ (വ്യാഴാഴ്ച) തുടക്കമാവും.

SYS സ്റ്റേറ്റ് സാരഥികളുടെ സോണ്‍ പര്യടനം ജാഗ്രത സദസ്സുകള്‍ക്കു നാളെ (വ്യാഴാഴ്ച) തുടക്കമാവും.

കോഴിക്കോട് : സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന നേതാക്കളുടെ സോണ്തല പര്യടനത്തിനു നാളെ (വ്യാഴാഴ്ച) തുടക്കമാവും. 2018 നവംബര് 2019 ഫെബ്രുവരി കാലയളവില് നടന്ന മെമ്പര്ഷിപ് പുനസംഘടന ക്യാമ്പയിനീലൂടെ തെരെഞ്ഞെടുക്കപ്പെട്ട യൂണിറ്റ്, സര്ക്കിള്, സോണ്നേതൃത്വവുമായി നേരില് സംവദിക്കുകയാണ് പര്യടന പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. സംസ്ഥാനത്തെ 120 സോണ് കേന്ദ്രങ്ങളില് 'ജാഗ്രത സദസ്സുകള്' എന്ന പേരില്സംഘടിപ്പിക്കുന്ന പ്രവര്ത്തക കണ്വെന്ഷനുകളില്അടുത്ത രണ്ടു വര്ഷം സംഘടന മുന്നോട്ടു വെക്കുന്ന നയസമീപന രേഖയും കര്മ പദ്ധതികളും നേരില്പ്രവര്ത്തകര്ക്ക് കൈമാറും. 2019 ഏപ്രില്, ജൂലൈ കാലയളവില് ഓര്ഗനൈസിംഗ്, ട്രൈനിംഗ്, ദഅ്വ, ഖാഫില, സാന്ത്വനം, സേവനം, സാമൂഹികം, സാംസ്കാരികം, മീഡിയ, പ്രസിദ്ധീകരണം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകളില് സംഘടന ഏറ്റെടുത്തു നടത്തുന്ന പ്രവര്ത്തന പദ്ധതികള് നേതാക്കള് വിശദീകരിക്കും. കേരളത്തിലെ യുവജനങ്ങളില് പ്രത്യേകിച്ചും മുസ്ലിം യുവജനങ്ങളുടെ ക്രിയാ ശേഷി ജീവ കാരുണ്യ സേവന മേഖലകളില്ഫലപ്രദമായി വിനിയോഗിക്കാനും, അവരുടെ വിദ്യാഭ്യാസ, തൊഴില്, സാംസ്കാരിക മേഖലകളില് മെച്ചപ്പെട്ട അനുഭവങ്ങള് സമ്മാനിക്കുന്നതിനുമുള്ള മാര്ഗ നിര്ദ്ദേശങ്ങള് സമീപനരേഖ അനാവരണം ചെയ്യും. നാളെ ഉച്ചക്ക് രണ്ടു മണിക്ക് കണ്ണൂര് ജില്ലയിലെ ഇരിക്കൂര് ദാറുല്ഫതഹില് നടക്കുന്ന ശ്രീകണ്ഠപുരം സോണ് ജാഗ്രത സദസ്സോടു കൂടി പര്യടനത്തിന്റെ ഔപചാരിക ഉല്ഘാടനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് താഹ സഖാഫി നിര്വഹിക്കും. വിവിധ ജില്ലകളിലെ പര്യടന പരിപാടിക്ക് ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി (കാസറഗോഡ്), മുഹമ്മദ് പറവൂര് ( വയനാട്, നീലഗിരി), അബൂബക്കര് മാസ്റ്റര് പടിക്കല് (കോഴിക്കോട്), സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി(മലപ്പുറം ഈസ്റ്റ്), റഹ്മത്തുല്ല സഖാഫി(മലപ്പുറം വെസ്റ്റ്), മജീദ് കക്കാട്(പാലക്കാട്), മുഹമ്മദ് സ്വാദിഖ്(തൃശൂര്), സ്വാദിഖ് സഖാഫി പെരിന്താറ്റീരി (എറണാകുളം, ഇടുക്കി), എം.എം ഇബ്റാഹീം(കോട്ടയം, പത്തനംതിട്ട), സിദ്ധീഖ് സഖാഫി(ആലപ്പുഴ),ആര്.പി.ഹുസൈന്(കൊല്ലം),എസ് ശറഫുദ്ദീന്(തിരുവനന്തപുരം) എന്നീ സംസ്ഥാന നേതാക്കള്നേതൃത്വം നല്കും. സ്റ്റേറ്റ് എക്സിക്യൂട്ടീവ്, കൌണ്സില്അംഗങ്ങള് നേതാക്കളെ അനുഗമിക്കും. സംഘടനയുടെ 2019, 20 വര്ഷത്തെ മെമ്പര്ഷിപ് ജാഗ്രത സദസ്സുകളില്വിതരണം ചെയ്യും.

© iMM Online Media I Like and Share👍👍

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close