അരും കൊലകള്‍ അവസാനിപ്പിക്കണം: കേരള മുസ്ലിം ജമാഅത്ത്

അരും കൊലകള്‍ അവസാനിപ്പിക്കണം: കേരള മുസ്ലിം ജമാഅത്ത്

അരും കൊലകള്‍ അവസാനിപ്പിക്കണം: കേരള മുസ്ലിം ജമാഅത്ത്

കോഴിക്കോട് : പ്രസ്ഥാനിക സംഘടനാ വ്യത്യാസം മനുഷ്യരെ അന്ധരാക്കരുതെന്നും ഇസങ്ങളിലെ വൈജാത്യം കൊലക്ക് ന്യായീകരണമല്ലെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എടയന്നൂരിലെ സുന്നി പ്രവര്‍ത്തകന്‍ ശുഹൈബിന്‍റെ കൊലയാളികളെ ഉടന്‍ പിടിക്കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും നിരപരാധികളെ അറിഞ്ഞു തള്ളുന്ന കാട്ടാളത്തം അവസാനിപ്പിക്കണമെന്നും ജൂഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി. മുഹമ്മദ് ഫൈസി, എന്‍. അലി അബ്ദുല്ല, പ്രൊഫ: കെ.എം.എ റഹീം പങ്കെടുത്തു.

Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close