കോഴിക്കോട്: ഇന്റഗരേറ്റഡ് പ്രഫഷണല്‍ ഫോറം (ഐ പി എഫ്) സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന തസ്കിയ നാളെ ആരംഭിക്കും.
സമൂഹത്തിലെ ഉന്നത തലങ്ങളില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ അഭിഭാഷകര്‍, സര്ക്കാര്തലങ്ങളിലെ ഉന്നത ഉദ്യേഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്ന പ്രഥമ തസ്കിയക്ക് മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമി ആതിഥ്യമുരുളും.
വൈകീട്ട് അഞ്ചു മണിക്കാരംഭിക്കുന്ന ക്യാമ്പ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
ഇഫ്തിതാഹ്, സബക്, ദറസ്, സ്പിരിച്ച്വല്എന്റിംഗ് തുടങ്ങിയ സെഷനുകള്‍ക്ക് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് ഹനീഫ, ഡോ. അബൂസ്വാലിഹ് വേങ്ങര, ഡോ. പികെ അബ്ദസലീം, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, അലി ബാഖവി ആറ്റുപുറം, ഇബ്റാഹീം ബാഖവി മേല്‍മുറി എഞ്ചിനീയര്‍ അബ്ദുല്‍ റഊഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഐ പി എഫ് തസ്കിയ നാളെ (ശനി) തുടങ്ങും
Previous article സമസ്ത: പണ്ഡിത ക്യാമ്പ് മാര്‍ച്ച് 14, 15-ന്
Next article സംവാദത്തിലൂടെ സമാധാനം: ബാൻ കി മൂൺ
Leave a Reply