കരുപടന്ന, പള്ളിപ്പടി യൂണിറ്റുകള്‍ ഒന്നാമത്; സുന്നിവോയ്സ് ,നാട്ടുണര്‍വ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കരുപടന്ന, പള്ളിപ്പടി യൂണിറ്റുകള്‍ ഒന്നാമത്; സുന്നിവോയ്സ് ,നാട്ടുണര്‍വ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കരുപടന്ന, പള്ളിപ്പടി യൂണിറ്റുകള്‍ ഒന്നാമത്; സുന്നിവോയ്സ് ,നാട്ടുണര്‍വ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: 'ആദര്‍ശ വായന കരുത്താര്‍ജിക്കുന്നു' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന സുന്നി വോയ്സ് പ്രചാരണ കാമ്പയിനിലും ഒക്ടോബര്‍-നവമ്പര്‍ കാലയളവില്‍ 'യുവത്വം നാടുണര്‍ത്തുന്നു' എന്ന സന്ദേശവുമായി ആറായിരം കേന്ദ്രങ്ങളില്‍ നടന്ന എസ് വൈ എസ് യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച 'നാട്ടുണര്‍വ്' സപ്ലിമെന്‍റുകളിലും മികവ് പുലര്‍ത്തിയ ജേതാക്കളെ പ്രഖ്യാപിച്ചു.
മലപ്പുറം, എറണാകുളം, കൊല്ലം, തൃശൂര്‍ ജില്ലകളാണ് സുന്നിവോയ്സ് കാമ്പയിനില്‍ സംസ്ഥാന ശരാശരി മറികടന്ന് ഒന്നുമുതല്‍ നാലുവരെ സ്ഥാനങ്ങള്‍ നേടിയത്. 300 പേരെ വരിചേര്‍ത്ത് തൃശൂര്‍ ജില്ലയിലെ കരുപടന്ന യൂണിറ്റ് ഓവറോള്‍ അവാര്‍ഡ് നേടി. ചെങ്ങാനി, പുത്തൂപാടം, മുട്ടിച്ചിറ, കിഴക്കേപുറം, എടയൂര്‍ നോര്‍ത്ത്, ആട്ടീരി, പകര(മലപ്പുറം), കലൂര്‍, വാഴക്കുളം(എറണാകുളം), കൊല്ലൂര്‍വിള, ക്ലാപ്പന(കൊല്ലം), കുറ്റിത്തെരുവ്(ആലപ്പുഴ), മന്‍ശഅ് നഗര്‍(കണ്ണൂര്‍), കമ്പിളിപ്പറമ്പ്(കോഴിക്കോട്), വടുകര(തൃശൂര്‍) യൂണിറ്റുകളാണ് മികവ് നേടിയ മറ്റു യൂണിറ്റുകള്‍.
പ്രാസ്ഥാനിക മുന്നേറ്റം, സമ്മേളന സന്ദേശങ്ങള്‍, നാട്ടുവിശേഷങ്ങള്‍, യൂണിറ്റ് സമ്മേളന വിഭവങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് പ്രസിദ്ധീകരിച്ച 'നാട്ടുണര്‍വ്' സമ്മേളനപ്പതിപ്പുകളില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സോണിലെ വള്ളിക്കുന്ന് സര്‍ക്കിളിലെ പള്ളിപ്പടി ഒന്നാം സ്ഥാനവും താനൂര്‍ സോണിലെ താനാളൂര്‍ സര്‍ക്കിളിലെ ഒ.കെ പാറ യൂണിറ്റ് രണ്ടാം സ്ഥാനവും മഞ്ചേരി സോണിലെ എളങ്കൂര്‍ സര്‍ക്കിളിലെ വെസ്റ്റ് തോട്ടുപൊയില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അവാര്‍ഡുകള്‍ ഈ മാസം 23, 24 തിയ്യതികളില്‍ തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനം മഹ്മൂദിയ്യയില്‍ നടക്കുന്ന എസ് വൈ എസ് സംസ്ഥാന വാര്‍ഷിക കൗണ്‍സിലില്‍ വെച്ച് വിതരണം ചെയ്യും.
വൈസ് പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ക്യാബിനറ്റ് യോഗമാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. സുന്നിവോയ്സ് കാമ്പയിന്‍ വിജയിപ്പിക്കുന്നതിനും നാട്ടുണര്‍വിനും വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ ഘടകങ്ങളെയും പ്രവര്‍ത്തകരെയും യോഗം അഭിനന്ദിച്ചു. മജീദ് കക്കാട്, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദ് പറവൂര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, സ്വാദിഖ് വെളിമുക്ക്, എസ് ശറഫുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി എറണാകുളം സംബന്ധിച്ചു.

Like
Like Love Haha Wow Sad Angry
1

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close