കോഴിക്കോട്: എസ് വൈ എസ് യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച നാട്ടുണര്‍വ്വ് സമ്മേളന സപ്ലിമെന്റിനുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംസ്ഥാനത്തെ ആറായിരം യൂണിറ്റുകളില്‍ യുവത്വം നാടുണര്‍ത്തുന്നു എന്ന തലവാചകത്തില്‍ 2017 ഒക്ടോബറിലാണ് യൂണിറ്റ് സമ്മേളനങ്ങള്‍ നടത്തിയത്.ഇതിന്റെ ഭാഗമായി നിശ്ചിത വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആകര്‍ഷകമായ സപ്ലിമെന്റുകളില്‍ നിന്നാണ് അവാര്ഡിനര്ഹമായവയെ തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാനം നേടിയ തേഞ്ഞിപ്പലം സോണിലെ പള്ളിപ്പടിയൂണിറ്റിനുള്ള അവാര്‍ഡ് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ത്വാഹ സഖാഫി യൂണിറ്റ് പ്രതിനിധികള്‍ക്ക് വിതരണം ചെയ്തു.
പേരോട് അബ്ദുറഹ്മാന് സഖാഫി, മജീദ് കക്കാട്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദ് പറവൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് സ്വാദിഖ് വെളിമുക്ക് സ്വാഗതവും എസ് ശറഫുദ്ദീന്‍ നന്ദിയും പറഞ്ഞു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ താനൂര്‍ സോണിലെ ഒ.കെ പാറ, മഞ്ചേരി സോണിലെ വെസ്റ്റ് തോട്ടുപോയില്‍ യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ മലപ്പുറത്ത് വെച്ച് നല്‍കുന്നതാണ്.

എസ് വൈ എസ് നാട്ടുണര്‍വ്വ് : സമ്മാനങ്ങള്‍ നല്കി
Previous article എസ് വൈ എസ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ പെരിഞ്ഞനം മഹ്മൂദിയ്യയില്
Next article വിസ്ഡം നോട്ടെക് എക്സ്പോ ഇന്ന്
Leave a Reply