ഖാഫില സംഗമം സമാപിച്ചു

ഖാഫില സംഗമം സമാപിച്ചു

ഖാഫില സംഗമം സമാപിച്ചു

SYS വയനാട് ജില്ലാ ദഅവാ സമിതി പിണങ്ങോട് സംഘടിപ്പിച്ച ഖാഫിലത്തുദ്ദഅവാ സംഗമം സമാപിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് മാസ്റ്റർ കക്കാട് ഉൽഘാടനം ചെയ്തു. സർവ്വതലസ്പർശിയായ ദഅവയാണ് SYS ലക്ഷ്യമിടുന്നത് ' വ്യക്തിഗത ദഅവയാണ്
ഏറ്റവും ഫലപ്രദമെന്നും ഖാഫിലത്തു ദഅവയിലൂടെ അത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദഅവാ സമിതി പ്രസിഡണ്ട് ഇ പി അബ്ദുല്ല സഖാഫി അദ്ധ്യക്ഷത വഹിച്ചു.SYS സംസ്ഥാന വൈസ് പ്രസിഡണ്ട് PkM സഖാഫി ഇരിങ്ങല്ലൂർ ആമുഖഭാഷണം നടത്തി
"ഖാഫിലത്തു ദഅവ പ്രസക്തിയും പ്രായോഗികതയും" എന്ന വിഷയത്തിൽ ഹാഫിള് ഉസ്മാൻ മുസ്ലിയാർ വിളയൂർ ക്ലാസ്ലെടുത്തു - ജില്ലാ ജനറൽ സെക്രട്ടറി PC അബൂശദ്ദാദ്, സംഘടനാ കാര്യ സെക്രട്ടറി നാസർ മാസ്റ്റർ, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദലി സഖാഫി പുറ്റാട്, സുലൈമാൻ സഅദി, ക്ഷേമകാര്യ സെക്രട്ടറി നൗഷാദ് കണ്ണോത്ത് മല , SMA ജില്ല പ്രസിഡണ്ട് കെ.കെ മുഹമ്മദലി ഫൈസി, സെക്രട്ടറി ഗഫൂർ സഖാഫി ജംഇയ്യത്തുൽ ഉലമ വർക്കിംഗ് സെക്രട്ടറി ഹംസ അഹ്സനി സംബന്ധിച്ചു. സോൺ സർക്കിൾ ദഅവ സമിതി അംഗങ്ങൾ, ഖാഫില അമീറുമാർ പങ്കെടുത്തു.ദഅവകാര്യ സെക്രട്ടറി ലത്തീഫ് കാക്കവയൽ സ്വാഗതം പറഞ്ഞു.

Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close