ഒരു മാസം ഒരു ദാറുൽ ഖൈർ : ജില്ലാ എസ് വൈ എസ് പദ്ധതിക്ക് തുടക്കമായി

ഒരു മാസം ഒരു ദാറുൽ ഖൈർ : ജില്ലാ എസ് വൈ എസ് പദ്ധതിക്ക് തുടക്കമായി

ഒരു മാസം ഒരു ദാറുൽ ഖൈർ : ജില്ലാ എസ് വൈ എസ് പദ്ധതിക്ക് തുടക്കമായി

മലപ്പുറം: ഭവന രഹിതരും നിർധനരുമായ പ്രവർത്തകർക്കും മറ്റു അവശതയനുഭവിക്കുന്നവർക്കുമായി ഒരു മാസം ഒരു ദാറുൽ ഖൈർ പദ്ധതിക്ക് ജില്ലാ എസ് വൈ എസ് തുടക്കമിട്ടു. ഇതിലുൾപ്പെട്ട പ്രഥമ വീടിന്റെ ധനസമാഹരണം ഈ മാസം 30 നകം പൂർത്തിയാക്കാനാണ് ലക്ഷ്യമാക്കുന്നത്. എസ് വൈ എസ് ജില്ലാ, സോൺ, സർക്കിൾ പ്രവർത്തക സമിതിയംഗങ്ങൾ ഒരോരുത്തരും സ്വന്തം വിഹിതം നൽകിയാണിത് പൂർത്തികരിക്കുക.
മലപ്പുറം വാദീ സലാമിൽ നടന്ന ജില്ലാ പ്രവർത്ത സമിതി യോഗത്തിൽ എസ് ഐ.കെ തങ്ങൾ എടപ്പാൾ വിഹിതം നൽകി ധന സമാഹരണം ഉദ്ഘാടനം ചെയ്തു.
ത്വടർന്ന് വൈവിധ്യമായ രീതികളിലൂടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകും. ജില്ലാ ക്ഷേമകാര്യ സമിതിയാണിതിന് നേതൃത്വം നൽകുക.
യോഗത്തിൽ ഇ കെ. മുഹമ്മദ് കോയ സഖാഫി അദ്ധ്യക്ഷത വഹിച്ചു. എം അബൂബക്കർ മാസ്റ്റർ പദ്ധതി അവതരണം നടത്തി. ടി അലവി പുതുപറമ്പ് , വി പി എം ബശീർ പറവ ന്നൂർ, കെ പി ജമാൽ കരുളായി, കരുവള്ളി അബ്ദുറഹീം, എപി ബശീർ ചെല്ലക്കൊടി സംസാരിച്ചു

Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close