എസ് വൈ എസ് I ലഹരി വിരുദ്ധ പ്രചാരണം 10ന് തുടങ്ങും, I ജില്ലയില്‍ 400 നാട്ടുകൂട്ടം

എസ് വൈ എസ് I ലഹരി വിരുദ്ധ പ്രചാരണം 10ന് തുടങ്ങും, I ജില്ലയില്‍ 400 നാട്ടുകൂട്ടം

എസ് വൈ എസ് I ലഹരി വിരുദ്ധ പ്രചാരണം 10ന് തുടങ്ങും, I ജില്ലയില്‍ 400 നാട്ടുകൂട്ടം

കാസര്‍കോട്: കൗമാരക്കാരില്‍ വ്യാപകമാകുന്ന ലഹരി വിപത്തിനെക്കുറിച്ച് രക്ഷിതാക്കള്‍ക്കിടയിലും ഗ്രാമങ്ങളിലും ബോധവത്കരണം ലക്ഷ്യം വെച്ച് ഒരു മാസത്തെ ലഹരി വിരുദ്ധ പ്രചാരണത്തിന് എസ് വൈ എസ് തുടക്കം കുറിക്കുന്നു. ഈ മാസം 10 മുതല്‍ മെയ് 10 വരെ ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക എന്ന പ്രമേയത്തിലാണ് പ്രചാരണം.

സയാഹ്ന ചര്‍ച്ചള്‍ക്ക് വഴിതുറന്ന് ജില്ലയിലെ 400 ഗ്രാമങ്ങളില്‍ നാട്ടുകൂട്ടം എന്ന പേരില്‍ ജനകീയ സദസ്സ് ഒരുക്കും. ഡോക്യുമെന്‍ററി പ്രദര്‍ശനവും വിവിധ തലങ്ങളിലുള്ള നേതാക്കളുടെ ചര്‍ച്ചയുമാണ് നാട്ടു കൂട്ടത്തില്‍ നടക്കുന്നത്.

പോസ്റ്റര്‍, കൊളാഷ് പ്രദര്‍ശനങ്ങളും കുടുംബ സഭയും യൂണിറ്റുകളില്‍ നടക്കും. കുടുംബ യൂണിറ്റുകളില്‍ പ്രമേയം ചര്‍ച്ച ചെയ്യും. സര്‍ക്കിള്‍ തലങ്ങളില്‍ പ്രതിരോധ വലയവും സന്ദേശ റാലിയും നടക്കും. ലഹരിക്കെതിരെ നിയമ നടപടി ശക്തമാക്കണമെന്നും ലഹരി കേസ്സുകളില്‍ പിടിക്കെപ്പെടുന്നവര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മെയ് ഒമ്പതിന് കലക്ടറേറ്റ് മാര്‍ച്ച് നടക്കും.

ക്യാമ്പയില്‍ കര്‍മ പദ്ധതി കീഴ് ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ജില്ലയിലെ 12 സോണുകളില്‍ ജാഗ്രതാ സദസ്സുകളൊരുക്കുന്നു. ബദിയടുക്ക പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂമില്‍ എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍ എം പി അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. ബദിയടുക്ക സോണ്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കാമില്‍ സഖാഫിസ്വാഗതവും അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, നന്ദിയും പറഞ്ഞു.

നാളെ (തിങ്കള്‍) അഞ്ച് സോണ്‍ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച് അഞ്ച് കേന്ദ്രങ്ങളിലും ജാഗ്രതാ സദസ്സ് നടക്കും. നാളെ രാവിലെ 10ന് മഞ്ചേശ്വരം, 11.30ന് ഉപ്പള, 2 മണിക്ക് കുമ്പള, 4 മണിക്ക് മുള്ളേരിയ, 6 മണി കാസര്‍കോടും സദസ്സ് നടക്കും. ചൊവ്വാഴ്ച രാവിലെ 10ന് ബേഡകം, 11.30 ഉദുമ, മൂന്ന് മണി ഹോസ്ദുര്‍ഗ്ഗ് 5 മണി തൃക്കരിപ്പൂര്‍, 7 മണി പരപ്പ എന്നിവിടങ്ങളില്‍ സദസ്സ് നടക്കും. ബുധനാഴ്ച ചെറുവത്തൂരില്‍ സമാപിക്കും.

സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി നേതൃത്വം നല്‍കും. അബ്ദുല്‍ ലത്തീഫ് പഴശ്ശി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മൂസ സഖാഫി കളത്തൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. കന്തല്‍ സൂപ്പി മദനി, അശ്റഫ് കരിപ്പൊടി, ബശീര്‍ പുളിക്കൂര്‍, ശാഫി സഅദി, അശ്റഫ് സുഹ്രി പരപ്പ, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, എം പി അബ്ദുല്ല ഫൈസി, ബശീര്‍ മങ്കയം തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.

Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close