കര്‍മ പദ്ധതി പ്രഖ്യാപനത്തോടെ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ക്യാമ്പിന് പ്രൗഢ സമാപനം

കര്‍മ പദ്ധതി പ്രഖ്യാപനത്തോടെ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ക്യാമ്പിന് പ്രൗഢ സമാപനം

കര്‍മ പദ്ധതി പ്രഖ്യാപനത്തോടെ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ക്യാമ്പിന് പ്രൗഢ സമാപനം

കുണിയ (കാസര്‍കോട്): യൂണിറ്റ് മുതല്‍ ജില്ല വരെ പ്രവര്‍ത്തകരെയും ഘടകങ്ങളെയും ശാക്തീകരിക്കുന്നതിനുള്ള ഒരു വര്‍ഷത്തെ സമഗ്ര കര്‍മ പദ്ധതി പ്രഖ്യാപനത്തോടെ കേരള മുസിലിം ജമാഅത്ത് കാസര്‍കോട് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ക്യാമ്പിന് കുണിയ മിന്‍ഹാജില്‍ പ്രൗഢ സമാപനം.

മെയ് 4,5 തിയ്യതികളില്‍ കോഴിക്കോട്ട് നടത്തുന്ന ഉമറാ കോണ്‍ഫറന്‍സിലേക്ക് ജില്ലയില്‍ നിന്നും 500 പൗരപ്രമുഖരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ബോധവത്കരണം ലക്ഷ്യംവെച്ച് ജില്ലയിലെ 400 മഹല്ലുകള്‍ കേന്ദ്രീകരിച്ച് ദഅ്‌വ മിഷന്‍ രൂപീകരിക്കും. ലഹരി ഉപയോഗം, ധൂര്‍ത്ത്, അനാശാസ്യ പ്രവണതകള്‍ തുടങ്ങിയവക്കെതിരെ ബോധവത്കരണം ശക്തമാക്കും. വിദ്യാഭ്യാസ മുന്നേറ്റത്തിന് സഹായം നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ഏകീകരണത്തിനും പദ്ധതി തയ്യാറാക്കും.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധികളായ ജി അബൂബക്കര്‍ കക്കാട്, ഹാമിദ് മാസ്റ്റര്‍ ചൊവ്വ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. യു എ ഇ കമ്മറ്റി പ്രതിനിധികളായ ഹമീദ് പരപ്പ, വി സി അബ്ദുല്ല സഅദി എന്നിവര്‍ പ്രസംഗിച്ചു.

സാമ്പത്തിക റിപ്പോര്‍ട്ട് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടിയും വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരും അവതരിപ്പിച്ചു.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി. എസ് വൈ എസ് ജില്ലാ പ്രസിഡന്‍റ് സയ്യി പി എസ് ആറ്റക്കോയ തങ്ങള്‍, എസ് എം എ ജില്ലാ പ്രസിഡന്‍റ് കെ പി ഹുസൈന്‍ സഅദി, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി സ്വാദിഖ് ആവളം കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, മദനി ഹമീദ് കാഞ്ഞങ്ങാട്, ഇ പി എം കുട്ടി, ഇബ്രാഹീം ഹാജി കുബണൂര്‍ , ബി കെ അഹ്മദ് മൗലവി കുണിയ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി

Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close