ലഹരി വ്യാപനം ഭയാനകം; പ്രതിരോധം അനിവാര്യം എസ് വൈ എസ് ചര്‍ച്ച സംഗമം

ലഹരി വ്യാപനം ഭയാനകം; പ്രതിരോധം അനിവാര്യം എസ് വൈ എസ് ചര്‍ച്ച സംഗമം

ലഹരി വ്യാപനം ഭയാനകം; പ്രതിരോധം അനിവാര്യം എസ് വൈ എസ് ചര്‍ച്ച സംഗമം

മലപ്പുറം: ലഹരി വ്യാപനം ഭയാനകമാണെന്നും ഇതിനെതിരെ കൂട്ടായപ്രതിരോധ പ്രവര്‍ത്തനങ്ങളുണ്ടാകണമെന്നും മലപ്പുറത്ത് നടന്ന എസ് വൈ എസ് ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക എന്ന പ്രമേയത്തിലുള്ള ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് ചര്‍ച്ചാ സംഗമം നടത്തിയത്. ലഹരി മയക്കുമയക്കു മരുന്നുകളുടെ വ്യാപനം വന്‍ വിപത്തായി മാറിയിട്ടുണ്ട്. ഇളം പ്രായക്കാരില്‍ പോലും വിനാശകാരികളായ ലഹരി വസ്തുക്കള്‍ കണ്ടെത്തപ്പെടുന്ന സാഹചര്യത്തില്‍ ബോധവതകരണത്തോടൊപ്പം നിയമപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കേണ്ടതുണ്ട്. ലഹരി വര്‍ജ്ജനമെന്നതിലൊതുക്കാതെ നിയമം മൂലം ഉല്‍പാദനവും വിപണവും നിരോധിക്കണം. ഈ വിഷയത്തില്‍ നിയമപരമായ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുന്നത് തടയാന്‍ നിയമം കര്‍ശനമാക്കേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
എസ് വൈ എസ് ജില്ലാ സെക്രട്ടറി എ പി ബശീര്‍ വിഷയാവതരണം നടത്തി. വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹരി കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകരായ ഇ സ്വലാഹുദ്ദീന്‍, സുരേഷ് എടപ്പാള്‍, സമീര്‍ കല്ലായി, ജോബിന്‍സ് ഐസക്, മുസ്തഫ കൂടല്ലൂര്‍, വി പി നിസാര്‍, ജലീല്‍ കല്ലേങ്ങല്‍പടി ചര്‍ച്ചയില്‍ പങ്കെടുത്തു. വി പി എം ബഷീര്‍ സ്വാഗതവും ശമീര്‍ കുറുപ്പത്ത് നന്ദിയും പറഞ്ഞു.

Like
Like Love Haha Wow Sad Angry
1

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close