എസ് വൈ എസ് സ്ഥാപകദിനം പ്രസ്ഥാന ആസ്ഥാനത്ത് പതാക ഉയര്‍ന്നു.

എസ് വൈ എസ് സ്ഥാപകദിനം പ്രസ്ഥാന ആസ്ഥാനത്ത് പതാക ഉയര്‍ന്നു.

എസ് വൈ എസ് സ്ഥാപകദിനം പ്രസ്ഥാന ആസ്ഥാനത്ത് പതാക ഉയര്‍ന്നു.

കോഴിക്കോട് : ധന്യവും സക്രയവുമായ 63 വര്‍ഷത്തെ ചരിത്രങ്ങളയവിറക്കി എസ് വൈ എസ് 64 ാം സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. കേരളത്തിലെ ഏറ്റവും വലിയ ധാര്‍മ്മിക യുവജന പ്രസ്ഥാനമായ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ഇതുപോലൊരു ഏപ്രില്‍ 24 നാണ് പിറവിയെടുക്കുന്നത്.
പ്രാദേശിക ഘടകങ്ങളായ യൂണിറ്റുകളില്‍ കാലത്ത് എട്ട് മണിക്ക് പതാക ഉയര്‍ത്തി. തുടര്‍ന്ന് രോഗീ സന്ദര്‍ശനം, ആതുര സേവനം, കുടിവെള്ള വിതരണം തുടങ്ങി പ്രാദേശിക മുന്‍ഗണനയനുസരിച്ചുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ഘടകങ്ങളുടെ നേതൃത്വത്തില്‍ നടന്നു. 1954 ഏപ്രില്‍ 24 നാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ മുഖ്യ കീഴ്ഘടകമായി എസ് വൈ എസ് രൂപീകരിക്കപ്പെട്ടത്. 60 വര്‍ഷകാലം പ്രസ്ഥാനത്തിന്റെ ബഹുജന - യുവജന ഘടകമായി പ്രവര്‍ത്തിച്ച സംഘടന 60 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പുനഃക്രമീകരണങ്ങളുടെ ഭാഗമായി ബഹുജനഘടകമായി കേരള മുസ്‌ലിം ജമാഅത്ത് രൂപം കൊള്ളുകയും എസ് വൈ എസ് സമ്പൂര്‍ണ്ണ യുവജന ഘടകമായി മാറി കര്‍മ്മ രംഗത്ത് മുന്നേറുകയും ചെയ്യുന്നു.
പ്രസ്ഥാനത്തിന്റെ ആസ്ഥാനത്ത് (സമസ്ത സെന്ററില്‍) കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, സെക്രട്ടറിമാരായ മുഹമ്മദ് പറവൂര്‍, മുഹമ്മദ് സാദിഖ് വെളിമുക്ക്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, എന്‍ അലി അബ്ദുല്ല, ഇ വി അബ്ദറഹ്മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Like
Like Love Haha Wow Sad Angry
1

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close