കോഴിക്കോട്: ജീവകാരുണ്യ സേവന രംഗത്ത് പുതിയ കാല്‍വെപ്പുകള്‍ മുഖ്യഅജണ്ടയാക്കി എസ് വൈ എസ് സാന്ത്വന ശില്പശാല നാളെ സംസ്ഥാനത്തെ രണ്ടു കേന്ദ്രങ്ങളില്‍ നടക്കും.
തിരുവനന്തപുരം സാന്ത്വന കേന്ദ്രം, ഡയാലിസീസ് സെന്ററുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍, ആമ്പുലന്‍സുകള്‍, മെഡിക്കല്‍ കാര്‍ഡുകള്‍, ദാറുല്‍ഖൈര്‍ ഭവന പദ്ധതി തുടങ്ങി വിവിധ പദ്ധതികളാണ് കഴിഞ്ഞവര്‍ഷം സംഘടന നടപ്പിലാക്കിയത്.
തോട്ടം മേഖലകളിലും കടല്‍തീരങ്ങളിലും വറുതികാലത്ത് നടപ്പാക്കുന്ന സ്ഥിരം റേഷന്‍ പദ്ധതി, ആകസ്മിക ദുരന്തങ്ങളില്പ്പെടുന്നവര്ക്കുള്ള സഹായം, പ്രവാസി പുനരധിവാസം തുടങ്ങി സാന്ത്വനത്തിന്റെ പുതിയ മേഖലകളെ പ്രയോഗവല്‍ക്കരിക്കുന്നതിന് ശില്പശാല കരട് രേഖ തയ്യാറാക്കും.
എസ് വൈ എസ് ജില്ല, സോണ്‍ ക്ഷേമകാര്യ പ്രസിഡണ്ട്, സെക്രട്ടറിമാര്‍ പ്രതിനിധികളാവുന്ന ശില്പശാല കാലത്ത് പത്ത് മണിക്ക് കോഴിക്കോട് സമസ്ത സെന്ററിലും എറണാകുളത്ത് ചേരാനല്ലൂര്‍ ജാമിഅ അശ്അരിയ്യയിലും നടക്കും. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് സംസ്ഥാന ക്ഷേമകാര്യ സമിതി അറിയിച്ചു.

സാന്ത്വന രംഗത്ത് പുതിയ ചുവടുകള്‍: എസ് വൈ എസ് ശില്പശാല നാളെ (വ്യാഴം)
1
Previous article തെന്നലയില്‍ മാത്രം ഒമ്പത് വീടുകള്‍; ഭവന നിര്‍മ്മാണ പദ്ധതികളില്‍ ജനശ്രദ്ധ നേടി ദാറുല്‍ഖൈര്‍
Next article എസ് വൈ എസ് I സാന്ത്വനം I ശില്പശാല സമാപിച്ചു I
Leave a Reply