എസ് വൈ എസ് പ്രഭാഷക സംഗമം ഇന്ന്‌ (30/4/2018)

എസ് വൈ എസ് പ്രഭാഷക സംഗമം ഇന്ന്‌ (30/4/2018)

എസ് വൈ എസ് പ്രഭാഷക സംഗമം ഇന്ന്‌ (30/4/2018)

കോഴിക്കോട്: ഇസ്ലാമിക ദഅ്വത്തിന്‍റെ വഴിയില്‍ നിസ്തുലമായ സേവനം ചെയ്യുന്ന പ്രഭാഷകരുടെ സംസ്ഥാനതല സംഗമം ഇന്ന്‌ കോഴിക്കോട് .. തെരഞ്ഞെടുക്കപ്പെട്ട ചാര്‍ട്ടേര്‍ഡ് പ്രാസംഗികരുടെ മൂന്നാമത് വേദിയാണ് സമസ്ത സെന്‍ററിലെ എക്സിക്യൂട്ടീവ് ഹാളില്‍ നടക്കുന്നു.
പ്രഭാഷണ കലയില്‍ പ്രാവീണ്യം നേടിയ പ്രഗത്ഭരായ 93 പ്രസംഗകരാണ് ഈ സുപ്രധാന സംഗമത്തിലെ പ്രതിനിധികള്‍. കാലത്ത് പത്ത് മണിക്കാരംഭിക്കുന്ന സംഗമത്തില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മജീദ് കക്കാട്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, റഹ്മത്തുല്ല സഖാഫി എളമരം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. തെരഞ്ഞെടുക്കപ്പെട്ട മുഴുവനാളുകളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംസ്ഥാന ദഅ്വാകാര്യ സമിതി അറിയിച്ചു.

Please follow and like us:
Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close