പ്രവാസി മഹ്ഫില്‍ 19ന് കോഴിക്കോട്ട്

പ്രവാസി മഹ്ഫില്‍  19ന് കോഴിക്കോട്ട്

പ്രവാസി മഹ്ഫില്‍ 19ന് കോഴിക്കോട്ട്

കോഴിക്കോട് : കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന നാലാമത് പ്രവാസി മഹ്ഫില്‍ ഈ മാസം 19-ന് (ചൊവ്വ) കാലത്ത് 10 മണിമുതല്‍ നാല് മണിവരെ കോഴിക്കോട് സമസ്ത സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന ഐ.സി.എഫ്, ആര്‍.എസ്.സി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന ഏകദിന സമ്മേളനം പ്രവാസികളുടെ രണ്ടാം പെരുന്നാളാണ്.
പ്രസ്ഥാന ബന്ധുക്കള്‍ക്കും നേതാക്കള്‍ക്കുമൊപ്പം പ്രാസ്ഥാനികാസ്ഥാനത്ത് ഒത്തുചേരുന്ന സവിശേഷസംഗമത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ: മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
മെഹ്ഫിലിന്‍റെ ഭാഗമായി ഉച്ചക്ക് രണ്ട് മണിക്ക് പ്രവാസ ജീവിതം ഉപേക്ഷിച്ച് നാട്ടില്‍ കഴിയുന്നവരെക്കൂടി പങ്കെടുപ്പിച്ച് കൊണ്ടുള്ള ബോധവത്കരണ സെമിനാര്‍ നടക്കും. മുഴുസമയ അംഗങ്ങളായ നാട്ടിലുള്ള ഐ.സി.എഫ്, ആര്‍.എസ്.സി നേതാക്കളും പ്രവര്‍ത്തകരും സലൃമഹമ ാൗഹെശാ ഷമാമമവേ.ീൃഴ സൈറ്റിലെ ജൃമ്മശെ ങലവളശഹ ലിങ്ക് ഉപയോഗിച്ചും ഉച്ചക്ക് രണ്ട് മണിക്ക് ശേഷമുള്ള സെമിനാറില്‍ പങ്കെടുക്കുന്ന മുന്‍പ്രവാസികള്‍ ജൃമ്മശെ ലൊശിമൃ ലിങ്ക് ഉപയോഗിച്ചും 16 നകം പേര്‍ രജിസ്റ്റര്‍ ചെയ്ത് പങ്കാളിത്തം ഉറപ്പാക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവാസി സെല്‍ യോഗം പ്രവാസി മെഹ്ഫിലിന് അന്തിമരൂപം നല്‍കി. മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, അബ്ദുല്‍ മജീദ് അരിയല്ലൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Please follow and like us:
Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close