കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയയുടെ പ്രഥമ ത്രിവത്സര റിസര്‍ച്ച് കോഴ്സിലേക്കുള്ള ഇന്റര്‍വ്യൂ നാളെ കാലത്ത് 10 മണിക്ക് കോഴിക്കോട് സമസ്ത സെന്ററില്‍ നടക്കും.
തഫ്സീര്‍,ഹദീസ്,ഫിഖ്ഹ് എന്നീ മൂന്ന് ഫാക്കല്ട്ടിക്കളിലായി മുതവ്വല്‍ യോഗ്യതയുള്ള പണ്ഡിതര്‍ക്ക് ഇദം പ്രഥമമായാണ് ജാമിഅതുല്ഹിന്ദ് ഗവേഷണ കോഴ്സ് ആരംഭിക്കുന്നത്. തഫ്സീര്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃതത്തില്‍ കാരന്തൂര്‍ മര്‍ക്കസു സഖാഫത്തിസ്സുന്നിയ്യയിലും ഹദീസ് ഇ സുലൈമാന്‍ മുസ്ലിയാരു
ടെ നേതൃതത്തില്‍ ഒതുക്കുങ്ങല്‍ ഇഹ്യാഹുസ്സുന്നിയ്യയിലും ഫിഖ്ഹ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ നേതൃതത്തില്‍ മഞ്ചേരി ഹികമിയ്യയിലും നടക്കും.
കേരളത്തിലെ പാരമ്പര്യ മഖ്ദൂമി സിലബസ്സിന്റെ ഗാഭീര്യവും ആശയ ദൃഢതയും ചോര്‍ന്ന് പോകാതെ പുതിയ കാലത്ത് വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടാനും ആധുനിക ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ക്കും കോഴ്സില്‍ അവസരം ഉണ്ടാകും. രണ്ട് വര്‍ഷം ആഴത്തിലുള്ള പഠനവും ഒരു വര്‍ഷം ഗവേഷണ വിഷയത്തിലുള്ള പ്രബന്ധ രചനയുമാണ് ഉന്നത പഠന രംഗത്ത് ആരംഭിക്കുന്ന കോഴ്സിന്റെ ഘടന.
പഠിതാകള്‍ക്ക് പഠന കാലയളവില്‍ ഉയര്‍ന്ന സ്റ്റൈപന്റ് ലഭിക്കുന്നതോടൊപ്പം കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ദക്തൂറ തുല്യമായ ബിരുദവും കേരളത്തിലും പുറത്തും ഇസ്ലാമിക വിഷയങ്ങളുടെ കാലോചിത പഠനത്തിന് നേതൃത്വം കൊടുക്കാനും അവസരം ഉണ്ടാകും.

ജാമിഅതുല്‍ ഹിന്ദ് : റിസര്‍ച്ച് കോഴ്സ് ഇന്റര്‍വ്യൂ നാളെ(20-06-2018)
9
Leave a Reply