വൈസനിയം ജീവ മരം പദ്ധതി ഉദ്ഘാടനം ചെയ്തു

വൈസനിയം ജീവ മരം പദ്ധതി ഉദ്ഘാടനം ചെയ്തു

വൈസനിയം ജീവ മരം പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ജീവ മരം പദ്ധതി കര്‍ണാടക മന്ത്രി യു. ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ പബ്ലിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരത്തൈകള്‍ വിതരണം ചെയ്തു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളിലൂടെ കാല്‍ ലക്ഷം കുടുംബങ്ങളിലേക്ക് തൈകള്‍ എത്തിക്കാനാണ് പദ്ധതി.
കേരള വനം വകുപ്പ് നല്‍കിയതും മഅ്ദിന്‍ ഹരിത പദ്ധതിക്കു കീഴില്‍ സംഘടിപ്പിച്ചതുമായ തൈകളാണ് വിതരണം ചെയ്യുന്നത്. പ്രകൃതി സൗഹൃദ ജീവിത രീതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയും അവരെ ഹരിത അംബാസിഡര്‍മാരാക്കി മാറ്റുകയും ചെയ്യുന്നത് ഏറെ പ്രാധാന്യമുള്ളതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇല്ലാതെയാകുന്ന പച്ചപ്പിന്‍റെ ദുരിതം അനുഭവിക്കേണ്ടി വരിക മുതിര്‍ന്നവരെക്കാള്‍ ഭാവി തലമുറയാണ്. മരങ്ങള്‍ വെച്ചു പിടിപ്പിക്കാനും അവ പരിചരിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഇത് കുടുംബങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ഈയര്‍ത്ഥത്തില്‍ ജീവ മരം പദ്ധതി നമ്മുടെ പരിസ്ഥിതിയോടുള്ള കടപ്പാട് പ്രകടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ പുതിയ സക്കാരില്‍ മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി മഅ്ദിന്‍ അക്കാദമിയിലെത്തിയ മന്ത്രിയെ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജുമുഅ നിസ്കാരത്തിന് ഗ്രാന്‍റ് മസ്ജിദിലെത്തിയ അദ്ദേഹം പ്രാരത്ഥനക്കെത്തിയ അംഗ പരിമിതരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. കേരള കര്‍ണാടക അതിര്‍ത്തിയിലെ പ്രവേശന നികുതിയില്‍ നിന്ന് അംഗപരിമിതരായ ആളുകള്‍ സഞ്ചരിക്കുന്ന ടാക്സികളെ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജസ്ഫര്‍ കോട്ടക്കുന്നിന്‍റെ നേതൃത്വത്തിലുള്ള മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷനായിരുന്നു. മഅ്ദിന്‍ പബ്ലിക് സ്കൂള്‍ പ്രന്‍സിപ്പല്‍ സൈതലവിക്കോയ മാസ്റ്റര്‍, ഉണ്ണിപ്പോക്കര്‍ മാസ്ററര്‍, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, മാനേജര്‍ അബ്ദുറഹിമാന്‍ പ്രസംഗിച്ചു.

Like
Like Love Haha Wow Sad Angry

iMMadmin

Leave a Reply

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close