കോഴിക്കോട്: പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കുതറി മാറാന്‍ സലഫി പ്രസ്ഥാനത്തിന് കഴിയില്ലെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ലോകത്താകമാനം മുസ്ലിം പേരുകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ സലഫി ആശയങ്ങളില്‍ നിന്ന് പ്രചോദമുള്ക്കൊണ്ടതാണെന്ന് ലോകം അംഗീകരിച്ചതാണ്. കേരളത്തിലെ തീവ്രവാദ സംഘത്തിന്റെ ആശയപരിസരവും സലഫിസമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. അത്തരം സംഘടനകളുടെ നിലപാടുകളും പ്രസിദ്ധീകരണങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മുസ്ലിം പുരോഗമന വാദത്തിന്റെ പേര് പറഞ്ഞ് തീവ്രവാദ ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നതിന് പകരം സത്യസന്ധമായി വിഷയത്തെ സമീപിക്കാന്‍ മുജാഹിദ് നേതാക്കള്‍ തയ്യാറാകണം. സലഫി ആശയത്തെ കൈയൊഴിയാതെ അണികള്‍ തീവ്രവാദ സംഘങ്ങളിലെത്തിച്ചേരുന്നത് തടയാന്‍ മുജാഹിദുകള്ക്കാകില്ല. തങ്ങളുടെ ആശയത്തെ കുറിച്ച് പുനരാലോചന നടത്താന്‍ തയ്യാറാകണം.
സ്ത്രീ സ്വാതന്ത്ര്യം, നവോത്ഥാനം തുടങ്ങിയ അവകാശവാദങ്ങള്‍ ഉന്നയിച്ച് പരമ്പര്യ വിശ്വാസികളെ ആക്ഷേപിക്കുന്നതിന് പകരം എന്തുകൊണ്ടാണ് കേരളത്തല്‍ നിന്ന് തങ്ങളുടെ അണികള്‍ മാത്രം തീവ്രവാദ സംഘങ്ങളിലേക്ക് ചേക്കേറിയതെന്ന പൊതു സമൂഹത്തിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ തയ്യാറാകുകയാണ് വേണ്ടതെന്നും സെക്രടറിയേറ്റ് അഭിപ്രായപ്പെട്ടു. സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, സി.പി സൈതലവി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് പറവൂര്‍, സ്വാദിഖ് വെളിമുക്ക്, എസ് ശറഫുദ്ദീന്‍, റഹ്മത്തുല്ല സഖാഫി എളമരം തുടങ്ങിയവര്‍ പങ്കെടുത്തു.

തീവ്രവാദം: വിത്തു വിതച്ചവര്‍ മറുപടി പറയേണ്ടിവരും എസ് വൈ എസ്
1
Previous article മർകസ് കാമ്പസുകൾ അന്താരാഷ്ട്ര തലത്തിൽ സജീവമാകുന്നു; ചെച്നിയയിലെ ഓഫ് കാമ്പസ് സെപ്തംബറിൽ പ്രവർത്തനമാരംഭിക്കും
Next article കേരള മുസ്ലിം യുവജന സമ്മേളനം: നേതൃസംഗമം ശനിയാഴ്ച തുടങ്ങും