കേരള മുസ്ലിം യുവജന സമ്മേളനം: നേതൃസംഗമം ശനിയാഴ്ച തുടങ്ങും

കേരള മുസ്ലിം യുവജന സമ്മേളനം: നേതൃസംഗമം ശനിയാഴ്ച തുടങ്ങും

കേരള മുസ്ലിം യുവജന സമ്മേളനം: നേതൃസംഗമം ശനിയാഴ്ച തുടങ്ങും

കോഴിക്കോട്: എസ് വൈ എസ് ആഭിമുഖ്യത്തില്‍ 2019 ഫൈബ്രുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന കേരള മുസ്ലിം യുവജന സമ്മേളനത്തിന്‍റെ മുന്നൊരുക്ക ഭാഗമായി സംസ്ഥാനതല നേതൃ സംഗമങ്ങള്‍ക്ക് ഈ മാസം 28-ന് ശനിയാഴ്ച തുടക്കമാവും.
ഏഴു മാസക്കാലത്തെ ബൃഹത്തായ കര്‍മ്മ പദ്ധതി രൂപീകരണവും പ്രയോഗവല്‍ക്കരണ പഠനവും മുഖ്യ അജണ്ടയാക്കി ചേരുന്ന സംഗമങ്ങളില്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ സ്റ്റേറ്റ് ഭാരവാഹികളും എസ് വൈ എസ് ജില്ലാ ഭാരവാഹികളും സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പ്രതിനിധികളാവും.
ജൂലൈ 28 ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് കായംകുളം മാര്‍ക്കറ്റിന് സമീപമുള്ള ടി.എ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന നേതൃസംഗമത്തില്‍ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരും ആഗസ്ത് നാലിന് ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടു മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേരുന്ന സംഗമത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, നീലഗിരി, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരും പങ്കെടുക്കും.
പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, സി.പി സൈതലവി, മജീദ് കക്കാട്, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എസ് ശറഫുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Like
Like Love Haha Wow Sad Angry

iMMadmin

Close
Close

Please enter your username or email address. You will receive a link to create a new password via email.

Close

Close