എസ് വൈഎസ്

'യുവത്വം നാടുണർത്തുന്നു' എസ്.വൈ.എസ് സമ്മേളന പ്രഖ്യാപനം ശനിയാഴ്ച (ആഗസ്റ്റ് 5)

10 Things in Life That You Must Know

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം ആറായിരത്തിലധികം വരുന്ന യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾക്ക് ശനിയാഴ്ച വിളംബരമാകും.

മലീമസമായ ചുറ്റുപാടിൽ ആലസ്യതയുടെ ലോകത്ത് ജീവിക്കുന്ന യുവത്വത്തെ ധാർമ്മിക വഴിയിൽ ചലിപ്പിക്കുന്നതിന് ബൃഹത്തായ കർമ്മ പദ്ധതികളുമായി ഒക്‌ടോബർ നവമ്പർ മാസങ്ങളിലാണ് സമ്മേളനങ്ങൾ നടക്കുന്നത്. സമ്മേളനത്തിന്റെ വരവറിയിച്ച് സംസ്ഥാനത്തെ പതിനാല് ജില്ലകളിലും നീലഗിരിയിലും നാളെ വൈകിയിട്ട് മൂന്ന് മണിക്ക് പ്രഖ്യാപന സമ്മേളനങ്ങൾ നടക്കും, ജില്ല, സോൺ എക്‌സിക്യൂട്ടീവ് അംഗങ്ങളും സർക്കിൾ ഭാരവാഹികളും യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറിമാരും സമ്മേളനത്തിൽ പ്രതിനിധികളാവും. സംഘടനയുടെ അടിസ്ഥാന ഘടകങ്ങളായ ആറായിരത്തിലധികം വരുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാൻ സഖാഫി ഓൺലൈൻ വഴി നടത്തും. ജില്ലയിലെ സാദാത്തുക്കളും പ്രസ്ഥാന നേതാക്കളും പങ്കെടുക്കും. യൂണിറ്റ് സമ്മേളനങ്ങളിൽ ഉയർത്താനുള്ള പതാക ജില്ലാ പ്രസിഡണ്ടുമാർ യൂണിറ്റ് പ്രസിഡണ്ടുമാർക്ക് വിപ്ലവ ഗാന പാശ്ചാത്തലത്തിൽ കൈമാറും.

കാസർഗോഡ് ജില്ലാ പ്രഖ്യാപനം കാഞ്ഞങ്ങാട്ടും കണ്ണൂർ ജവഹർലാൽ നെഹ്‌റു ഓഡിറ്റോറിയത്തിലും കോഴിക്കോട് കാരന്തൂർ മർകസ്, കുറ്റ്യാടി സിറാജുൽ ഹുദ എന്നിവിടങ്ങളിലും നടക്കും. വയനാട് ജില്ലാ പ്രഖ്യാപനം മീനങ്ങാടിയിലും, മലപ്പുറം വാരിയൻകുന്നത്ത് സ്മാരക ടൗൺഹാളിലും പാലക്കാട് ഒറ്റപ്പാലത്തും , തൃശൂർ കേച്ചേരി സിറ്റി ടവറിലും എറണാകുളം ടൗൺ ഹാളിലുമാണ് സമ്മേളനം. ഇടുക്കി ജില്ലാ തൊടുപുഴ ദാറുൽ ഫത്തഹിലും മുണ്ടക്കയത്ത് കോട്ടയം ജില്ലയും വണ്ടാനത്ത് ആലപ്പുഴ ജില്ലയും പ്രഖ്യാപന സമ്മേളനങ്ങൾ നടക്കും. പത്തനംതിട്ട സുന്നീസെന്ററിലാണ് ജില്ലാ പ്രഖ്യാപനം. കൊല്ലം ടൗൺ ഓഡിറ്റോറിയത്തിലും തിരുവനന്തപുരം കല്ലമ്പലത്തും നീലഗിരി പാടന്തറയിലും പ്രഖ്യാപനങ്ങൾ നടക്കും. സംസ്ഥാന പ്രതിനിധികളായ സി.പി സൈതലവി മാസ്റ്റർ, സയ്യിദ് ത്വാഹ സഖാഫി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, മുഹമ്മദ് പറവൂർ, എം. മുഹമ്മദ് സ്വാദിഖ്, റഹ്മത്തുല്ല സഖാഫി എളമരം, അബ്ദുൽ ജബ്ബാർ സഖാഫി എറണാകുളം, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, എസ്. ശറഫുദ്ദീൻ, സുലൈമാൻ സഖാഫി മാളിയേക്കൽ, എൻ.എം സ്വാദിഖ് സഖാഫി, അബ്ദുറസാഖ് സഖാഫി തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധനം ചെയ്യും.

 

 

IMM

Media Mission Desk

..