എസ് വൈഎസ്

സ്വാതന്ത്ര്യ ദിനത്തില്‍ എസ്.വൈ.എസ് ദേശ രക്ഷാവലയം സൃഷ്ടിക്കും.

10 Things in Life That You Must Know

കോഴികോട് : ഇന്ത്യാ രാജ്യത്തിന്റെ ബഹുസ്വരതയെ സംരക്ഷിക്കുന്നതിന്ന് പ്രതിജ്ഞപുതിക്കി എസ് വൈ എസ് ആഗസ്റ്റ് 15-ന് ദേശരക്ഷാവലയം സൃഷ്ടിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികദിനത്തില്‍ തെരഞ്ഞടുക്കപ്പെട്ട പതിനാല് കേന്ദ്രങ്ങളിലാണ് പ്രവര്‍ത്തകര്‍ വലയം തീര്‍ക്കുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ മഹിതമായ പാരമ്പര്യവും വിവിധ മത, സംസ്‌കാര സംഗമഭൂമിയെന്ന പൈതൃകവും കാത്തുസൂക്ഷിക്കാന്‍ സമുഹത്തെ ബോധവല്‍ക്കരിക്കുന്നതിനും രാക്ഷാവലയം വേദിയാവും.

രാഷ്ട്ര ശില്പികളും ഭരണഘടന നിര്‍മ്മാതാക്കളും സ്വപ്നംകണ്ട സമാധാന പൂര്‍ണ്ണമായ രാഷ്ട്രമെന്ന സങ്കല്‍പത്തിന്റെ പൂര്‍ത്തീകരണത്തിന്ന് തടസ്സം നില്‍ക്കുന്ന വര്‍ഗീയ, തീവ്രവാദ, ജാതീയ ചിന്തകള്‍ക്കതിരെയുള്ള പോരാട്ടമാവും രക്ഷാവലയം. വൈകിട്ട് മൂന്ന് മണിക്ക് പ്രത്യകയൂണിഫോമണിഞ്ഞ സ്വഫ്‌വ അംഗങ്ങളുടെ നേത്രത്വത്തില്‍ പ്രകടനം നടക്കും. റാലിയുടെ സമാപനത്തില്‍ പ്രവര്‍ത്തകര്‍ വലയം സൃഷ്ടിക്കും. പ്രസ്ഥാന നേതാക്കളും ജന പ്രതിനിധികളും പണ്ഡിതന്‍മാരും നേതൃത്വം നല്‍ക്കുന്ന വലയത്തെ സംസ്ഥാന സാരഥികള്‍ അഭിസംബോധനചെയ്യും. സയ്യിദ് ത്വാഹ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  സംസ്ഥാന ക്യാബിനറ്റ് യോഗം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. പെ.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, മുഹമ്മദ് പറവൂര്‍, റഹ്മത്തുല്ല സഖാഫി എളമരം, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്,  അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ്.ശറഫുദ്ദീന്‍ സംബന്ധിച്ചു.

 

IMM

Media Mission Desk

..