എസ് വൈഎസ്

എസ്.വൈ.എസ് ദേശരക്ഷാവലയം ആയിരങ്ങള്‍ കണ്ണിചേര്‍ന്നു. സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഐക്യപ്പെടുക - കാന്തപുരം

10 Things in Life That You Must Know

കോഴിക്കോട്: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ ജനത ഐക്യപ്പെടണമെന്ന് അഖിലേന്ത്യോ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി  അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മതേതരത്വവും ജനാധിപത്യവും പ്രമാണമായി സ്വകീരിച്ചാണ് രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷം പൂര്‍ത്തികരിച്ചത്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഭരണകൂടം ഒരിക്കലും പിന്തുണ നല്‍കരുത്. രാജ്യത്തെ മുഴുവന്‍ പൗരന്‍മാരും ഭീതി കൂടാതെ ജീവിക്കുമ്പോഴാണ് ദേശ രക്ഷ സാധ്യമാവുന്നത്. മത ന്യൂന പക്ഷങ്ങളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ആശങ്ക അകറ്റി ഭാരതത്തിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കാന്‍ അധികൃതര്‍ മുന്നോട്ടുവരണം. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കെതിരെ വരുന്ന വെല്ലുവിളികള്‍ ജനാധിപത്യ ജാഗ്രതകൊണ്ട് പ്രതിരോധിക്കണമെന്നും കാന്തപുരം പറഞ്ഞു. 

എസ്.വൈ.എസ്. കോഴിക്കോട് സംഘടിപ്പിച്ച ദേശക്ഷാ വലയം ഉദ്ഘാടനം ചെയത ്പ്രസംഗിക്കുകയായിരിന്നുഅദ്ധേഹം. എം.കെ രാഘവന്‍ എം.പി പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയുടെ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പതിനാല് ജില്ലാ കേന്ദ്രങ്ങളില്‍ എസ്.വൈ.എസ് സംഘടിപ്പിച്ച ദേശരക്ഷാവലയത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.  

കാസര്‍ഗോഡ് ബേക്കലില്‍ ഡോ. നവാസ് ഉദ്ഘാടനം ചെയ്തു. എസ്. ശറഫുദ്ദീന്‍ പ്രസംഗിച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ പട്ടുവം കെ.പി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു. റഹ്മത്തുല്ല സഖാഫി എളമരം പ്രസംഗിച്ചു. വയനാട്ടില്‍ സ്വാദിഖ് സഖാഫി പെരിന്താറ്റിരി പ്രസംഗിച്ചു. മലപ്പുറം കക്കാട്  പി.കെ.എം സഖാഫി ഇരിങ്ങല്ലൂരും അരീക്കോട് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയും ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ചേലക്കരയില്‍ യു.ആര്‍ പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പറവൂര്‍ പ്രസംഗിച്ചു. പാലക്കാട് കൊപ്പത്ത്  കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് സ്വാദിഖ് പ്രസംഗിച്ചു. എറണാകുളം ജില്ലയില്‍ പി.ടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പ്രസംഗിച്ചു. ആലപ്പുഴയില്‍ പി.കെ ബാദ്ഷാ സഖാഫി ഉദ്ഘാടനം ചെയ്തു. പി.എസ് ഹാശിം സഖാഫി പ്രസംഗിച്ചു. കോട്ടയം മുണ്ടക്കയത്ത്  അബ്ദുല്‍ അസീസ് സഖാഫി ഉദ്ഘാടനം ചെയ്തു. ലബീബ് അസ്ഹരി പ്രസംഗിച്ചു. ഇടുക്കി തൊടുപുഴയില്‍ അബ്ദുല്‍ കരീം സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫാര്‍ സഖാഫി പ്രസംഗിച്ചു. പത്തനംതിട്ടയില്‍ അനസ് പൂവാലന്‍പറമ്പ് ഉദ്ഘാടനം ചെയ്തു. കൊല്ലം കരുനാഗപ്പള്ളിയില്‍ ശിഹാബ് ക്ലാപ്പനയും തിരുവനന്തപുരം എ.സൈഫുദ്ദീന്‍ ഹാജിയും ഉദ്ഘാടനം ചെയ്തു. ഹാമിദ് യാസീന്‍ ജൗഹരി, എ. ശറഫുദ്ദീന്‍ പോത്തംങ്കോട്, സുല്‍ഫീക്കര്‍ വള്ളക്കടവ് പ്രസംഗിച്ചു. 

 

IMM

Media Mission Desk

..