എസ് വൈഎസ്

മുത്തലാഖ് വിധി പുനഃപരിശോധിക്കണം - എസ് വൈ എസ്

10 Things in Life That You Must Know

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീംകോടതി  വിധി പുനഃപരിശോധിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ന്യായമായ കാരണങ്ങളില്ലാതെ മുത്തലാഖ് ചൊല്ലുന്നതിനെ ഇസ്ലാമിക ശരീഅത്  അനുവദിച്ചിട്ടില്ല. ചില അനിവാര്യഘട്ടത്തില്‍ നിബന്ധനകളോടെ മാത്രം അനുവദിച്ച മുത്തലാഖ് സാര്‍വത്രികമാണെന്ന  തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഈ വിധി നിമിത്തമാകും. 

ഓരോ മതവിശ്വാസിക്കും അവരുടെ മത നിയമങ്ങളനുസരിച്ചു ജീവിക്കാന്‍ ഭരണഘടന നല്‍കിയ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യമുണ്ടായിക്കൂടാ. ഭരണഘടനയുടെ ഇരുപത്തഞ്ചാം പരിച്ഛേദം ഉറപ്പുവരുത്തുന്ന പരിരക്ഷ തുടര്‍ന്നുമുണ്ടാകേണ്ടത് രാജ്യത്തിന്റെ  ബഹുസ്വര സ്വഭാവം  നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. മുത്തലാഖിനുള്ള  അനുമതി ദുരുപയോഗം ചെയ്യപ്പെടുന്നത് കര്‍ശനമായി  തടയുകയാണ് ലക്ഷ്യമിടുന്നതെങ്കില്‍  മഹല്ല് ഖാളിമാരുടെ സാന്നിദ്ധ്യത്തിലേ  മുത്തലാഖ് പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്യാവുന്നതാണ്.

ഇസ്ലാം നിര്‍ബന്ധിത സാഹചര്യത്തില്‍ അനുവദിച്ച മുത്തലാഖ് ഖുര്‍ആനിനു വിരുദ്ധമാണെന്ന കോടതി പരാമര്‍ശം അങ്ങേയറ്റം ഖേദകരമാണ്. ഇന്ത്യയുടെ വിശ്വാസ, സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുന്ന വിധി പ്രസ്താവങ്ങളും നിലപാടുകളുമാണ്  ഭരണഘടനാ  സ്ഥാപനങ്ങളില്‍ നിന്ന് പ്രതീക്ഷിയ്ക്കുന്നതെന്നും  എസ് വൈ എസ് അഭിപ്രായപ്പെട്ടു.

 

IMM

Media Mission Desk

..