എസ് വൈഎസ്

ബലിപെരുന്നാള്‍; മാനവിക ഐക്യത്തിന്റെ നിസ്തുല സന്ദേശം - എസ് വൈ എസ്

10 Things in Life That You Must Know

മാനവിക ഐക്യത്തിന്റെ നിസ്തുല സന്ദേശമാണ് ബലിപെരുന്നാളിന്റെ ആഹ്വാനമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.  ഇസ്‌ലാമിനു മുമ്പ് അധഃസ്ഥിതമായ ചുറ്റുപാടില്‍ കഴിഞ്ഞ സ്ത്രീത്വമായിരുന്നു മഹാനായ പ്രവാചകന്‍ ഇബ്‌റാഹീം നബിയുടെ പ്രയ സഖി ഹാജറ.   അവരുടെ മകനാണ് പിതാവിനോടൊപ്പം മാനവ ചരിത്രത്തില്‍ മുഖ്യധാരയിലേക്ക് വന്ന ഇസ്മാഈല്‍ നബി.  ഹജ്ജിലും പെരുന്നാളിലും അവരുടെ തിളക്കമാര്‍ന്ന സ്മരണകളാണ് ഇക്കാലത്തും നിഷ്‌കളങ്കരായ മാനവ സൗഹാര്‍ദ്ദത്തിന് കരുത്ത് പകരുന്നത്.  അവരുടെ താവഴിയിലാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)വരുന്നത്.  ലോകത്തിലാദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനം അറഫാമൈതാനിയില്‍ നിര്‍വ്വഹിച്ചത്.  മുഹമ്മദ് നബിയാണ്.  യു എന്‍ മനുഷ്യാവകാശ രേഖ പഠിക്കുമ്പോള്‍ അറഫയിലെ മനുഷ്യാവകാശ രേഖ കൂടി ലോകം വിലയിരുത്തണമെന്ന് എസ് വൈ എസ് ഈദ് സന്ദേശത്തില്‍ പറഞ്ഞു.  മാനവ സൗഹൃദം ചരിത്രത്തിലെ ഏറ്റവും കടുത്തവെല്ലുവിളി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ വിശാല സൗഹൃദത്തിന്റെ നിസ്തുല മാതൃകള്‍ ലോകത്തിന് സമര്‍പ്പിക്കാനായിരിക്കട്ടെ വിശ്വാസികളുടെ പോരാട്ടമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫിയും ജനറല്‍ സെക്രട്ടറി മജീദ് കക്കാടും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

 

IMM

Media Mission Desk

..