സമസ്ത

പ്രതിസന്ധികളില്‍ നിരാശരാകാതെ പ്രബോധനത്തിന് സന്നദ്ധമാകണം - റഈസുല്‍ ഉലമാ

10 Things in Life That You Must Know

വിശ്വാസികള്‍ പലവിധ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുമെന്നും അപ്പോഴെല്ലാം അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുകയാണ് വേണ്ടതെന്നുമാണ് ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം നല്‍കുന്ന പാഠമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. പ്രതിസന്ധികളില്‍ നിരാശപ്പെടാതെ പ്രബോധനവുമായി മുന്നോട്ടു പോവുകയാണ് വേണ്ടത്. പ്രയാസങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്ന് ഇബ്‌റാഹീം നബിയുടെ കുടുംബത്തിന്റെ അനുഭവത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. സത്യം മുറുകെപ്പിടിച്ച് ജീവിക്കുകയും എല്ലാവരോടും നന്‍മയില്‍ വര്‍ത്തിക്കുകയും വേണം. ബന്ധുക്കളെയും അയല്‍ക്കാരെയും സന്തോഷിപ്പിക്കുന്നതാകണം പെരുന്നാളാഘോഷം. ഖുര്‍ആനിനും പ്രവാചകചര്യക്കും വിരുദ്ധമായതൊന്നും മുസ്ലിമിന്റെ ജീവിതത്തില്‍ സംഭവിക്കരുത്. അല്ലാഹുവിനെ മറന്ന് ആഘോഷിക്കാനിറങ്ങിയാല്‍ അവന്‍ നമ്മെയും കൈവിടുമെന്ന ബോധമുണ്ടാകണം. കാരുണ്യമുള്ള മനസുണ്ടാവുകയും അത് ജീവിതത്തിലേക്ക് കൊണ്ടുവരികയും വേണം. കഷ്ടപ്പെടുന്നവരോടും വേദനിക്കുന്നവരോടും കൃപയാടെ വര്‍ത്തിക്കാന്‍ കഴിയണം. സ്രഷ്ടാവായ അല്ലാഹു നമ്മോട് കാണിക്കുന്ന കാരുണ്യം സഹജീവികള്‍ക്ക് പകര്‍ന്നു നല്‍കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പൂര്‍ണമായി അനുസരിച്ച്  വിജയിക്കാനുള്ള അവസരമായി തന്നെയാണ് ആഘോഷത്തെയും കാണേണ്ടത് അദ്ദേഹം പറഞ്ഞു.

 

IMM

Media Mission Desk

..