എസ് വൈഎസ്

റോഹിംഗ്യന്‍ മുസ്ലിം കൂട്ടക്കൊല ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ് വൈ എസ് റാലി

10 Things in Life That You Must Know

 

കോഴിക്കോട്:ഭരണകൂട ഭീകരതയാല്‍ നിഷ്ടൂരമായ പീഡനങ്ങള്‍ അനുഭവിക്കുന്ന റോഹിംഗ്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ് വൈ എസ് സംസ്ഥാനത്തെ 135 സോണ്‍ കേന്ദ്രങ്ങളില്‍ സെപ്തംബര് 8 വെള്ളിയാഴ്ച ഐക്യദാര്‍ഢ്യ റാലി നടത്തും.റാലിയില്‍ യൂണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സംബന്ധിക്കും.ദിനേനെ നൂറുകണക്കിന് മനുഷ്യരെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുമ്പോഴും ഇന്ത്യ അടക്കമുള്ള  ലോക രാഷ്ട്രങ്ങളില്‍ പലതും മൗനം പാലിക്കുകയാണ് റോഹിംഗ്യകളുടെ രോദനത്തിന്റെയും നൊമ്പരത്തിന്റെയും നേര്‍ക്കാഴ്ചകള്‍ വിവിധ മനുഷ്യാവകാശ സംഘടനകളും യൂ എന്നും നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും മ്യാന്‍മറിലെ സൂചിഭരണകൂടം കേട്ട ഭാവം പോലും നടിക്കുന്നില്ല.മ്യാന്‍മര്‍ പട്ടാളത്തിന്റെയും ബുദ്ധസന്യായമാരുടെയും കിരാത വാഴ്ചക്കെതിരെ ലോക രാഷ്ട്രങ്ങള്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്.

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള നീക്കത്തില്‍ നിന്ന്‌കേന്ദ്ര ഭരണകൂടം പിന്മാറണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.എന്നും നിരപരാധികളായ അഭയാര്‍ത്ഥികള്‍ക്ക് മുമ്പില്‍ വാതിലുകള്‍ തുറന്നു കൊടുത്ത പാരമ്പര്യമാണ് നമുക്കുള്ളത്.അതെ സമയം അഭയാര്‍ഥികളുടെ കാര്യത്തില്‍ ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ഖേദകരമായിപ്പോയി.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണകൂടത്തില്‍ നിന്ന് ഇത്തരം ഒരു പ്രസ്താവനയല്ല  ലോകം പ്രധീക്ഷിച്ചിട്ടുണ്ടാവുക.ക്രൂരമായ വംശീയാതിക്രമത്തിനിരയായി ഇന്ത്യയിലേക്ക് പലായനം ചെയ്ത 40000ത്തോളം റോഹിംഗ്യന്‍  അഭയാര്ഥികളോട് മാനുഷിക പരിഗണന നല്‍കുന്ന സമീപനം സുപ്രീം കോടതിയില്‍ സ്വീകരിക്കണമെന്നും എസ് വൈ എസ് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു

 

IMM

Media Mission Desk

..