എസ് വൈഎസ്

റോഹിംഗ്യന്‍ മുസ്‌ലിം കുട്ടക്കൊല: എസ് വൈ എസ് പ്രതിഷേധമിരമ്പും

10 Things in Life That You Must Know

മലപ്പുറം: ജന്മനാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട റോഹിങ്ക്യന്‍ ജനതയോട് അനുഭാവം പ്രകടിപ്പിച്ച് എസ് വൈ എസ്  ഇന്ന്  (08-09-17 വെള്ളി) വൈകുന്നേരം അഞ്ചു മണിക്ക് ജില്ലയില്‍ ഇരുപത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടവും ഐക്യദാര്‍ഢ്യ സംഗമവും നടക്കും. 

ലോകത്തിന്റെ കനിവുതേടി അലയുന്ന റോഹിങ്ക്യന്‍ ജനതയോട് അനുഭാവം പ്രകടിപ്പിച്ചും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാറിന്റെ മനുഷ്യത്വ വിരുദ്ധ നീക്കത്തില്‍ പ്രതിഷേധിച്ചുമാണ്് സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടി. മ്യാന്‍മര്‍ സൈന്യവും ബുദ്ധ തീവ്ര വാദികളും ചേര്‍ന്ന് നടപ്പിലാക്കി വരുന്ന കടുത്ത വംശീയാതിക്രമങ്ങളുടെ ഇരകളാണ് റോഹിങ്ക്യകള്‍. ലോകത്തെ എറ്റവും വലിയ അഭയാര്‍ത്ഥി ജനതയായി മാറിയ റോഹിങ്ക്യകള്‍ക്കു വേണ്ടി മനുഷ്യ മനസ്സാക്ഷി ഉണര്‍ത്തുന്നതിനാണ് സംഗമങ്ങള്‍ ഒരുക്കുന്നത്. ഇന്ത്യയിലെത്തിയിട്ടുള്ള അഭയാര്‍ത്ഥികളെ ആട്ടിപ്പായിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം  നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല.

മലപ്പുറം, മഞ്ചേരി, ചേളാരി, പുത്തനത്താണി, വൈലത്തൂര്‍, പുളിക്കല്‍, അരീക്കോട്, എടപ്പാള്‍, എടവണ്ണപ്പാറ, പൊന്നാനി, പെരിന്തല്‍മണ്ണ, വണ്ടൂര്‍, വേങ്ങര, എടക്കര, തിരൂര്‍, കോട്ടക്കല്‍, കൊണ്ടോട്ടി, ചെമ്മാട്, കൊളത്തൂര്‍, നിലമ്പൂര്‍ എന്നിവടങ്ങളിലാണ്  പ്രതിഷേധ  പ്രകടനവും സംഗമവും  നടക്കുക. എടക്കരയില്‍ അല്‍ അസ്ഹര്‍ കാമ്പസില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം ബസ്സ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും. നിലമ്പൂരില്‍ സുന്നി മസജ്ദ് പരിസത്ത് നിന്നു തുടങ്ങി ബൈപാസ് ചുറ്റി ചെട്ടയങ്ങാടി കോര്‍ണറില്‍ സമാപിക്കും. വണ്ടൂരില്‍ ടി ബി പരിസരത്ത് നിന്നു തുടങ്ങി പഴയ ബസ്സ്സ്റ്റാന്റില്‍ സമാപിക്കും. പെരിന്തല്‍മണ്ണയില്‍ മനഴി ബസ്റ്റാസ്റ്റാന്റില്‍ നിന്ന് തുടങ്ങി  ഊട്ടി റോഡ് കോടതിപ്പടിയില്‍ സമാപിക്കും. കൊളത്തൂര്‍  കൊളത്തൂര്‍ ജംഗ്ഷനില്‍നിന്ന് തുടങ്ങുന്ന പ്രകടനം  കുറുപ്പത്താലില്‍ സമാപിക്കും. മലപ്പുറം മൂന്നാം പടി വാദീസലാമില്‍ നിന്ന് തുടങ്ങുന്ന പ്രകടനം പെരിന്തല്‍മണ്ണ റോഡ് വഴി കെ എസ് ആര്‍ ടി പരിസരത്ത് സമാപിക്കും. മഞ്ചേരിയില്‍ ഹികമിയ്യ മസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങി ടൗണ്‍ ചുറ്റി ബസ്സ്‌സ്റ്റാന്റില്‍ സമാപിക്കും. എടവണ്ണപ്പാറയില്‍ സുന്നി മസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങി ടൗണ്‍ ചുറ്റി സുന്നി മസ്ജിദ് പരിസരത്ത് തന്നെ സമാപിക്കും. 

കൊണ്ടോട്ടിയില്‍ മസ്ജിദുല്‍ ഫ്തഹ് പരിസത്ത് നിന്ന് തുടങ്ങി ടൗണ്‍ ചുറ്റി ബസ്സ്‌സ്റ്റാന്റില്‍ സമാപിക്കും. പുളിക്കല്‍ സുന്നി മസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങി പെരിയമ്പലം അങ്ങിടിയില്‍ സമാപിക്കും. പടിക്കലില്‍ നിന്ന് തുടങ്ങി ചേളാരിയില്‍ സമാപിക്കും. ചെമ്മാടില്‍ സുന്നി മസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങി - തൃക്കുളം സ്‌കൂള്‍- കോഴിക്കോട് റോഡ്- ദര്‍ശന  ജംഗ്ഷന്‍- ബസ്സ്സ്റ്റാന്റിന് സമീപം സമാപിക്കും. വേങ്ങര ചേറൂര്‍ റോഡില്‍ നിന്ന് തുടങ്ങി ബസ്സ്‌സ്റ്റാന്റില്‍ സമാപിക്കും. കോട്ടക്കലില്‍ ചങ്കുവെട്ടി പരിസരത്ത് നിന്നു തുടങ്ങി ബസ്‌സ്്റ്റാന്റില്‍ സമാപിക്കും. വൈലത്തൂരില്‍ അത്താണിക്കല്‍ നിന്ന് തുടങ്ങി വൈലത്തൂര്‍ ടൗണില്‍  സമാപിക്കും. തിരൂരില്‍ താഴെ പാലത്ത് നിന്ന് തുടങ്ങി ബസസ്റ്റാന്റില്‍ സമാപിക്കും.പുത്തനത്താണിയില്‍ ബസ്സ്സ്റ്റാന്റ് പരിസത്ത് നിന്ന് തുടങ്ങി ജംഗ്ഷനില്‍ സമാപിക്കും. എടപ്പാളില്‍ ഐ ജി സി പരിസരത്ത് നിന്ന് തുടങ്ങി ടൗണില്‍ സമാപിക്കും. പൊന്നാനി സിവില്‍ സ്റ്റേഷനില്‍ നിന്ന് തുടങ്ങി ബസ്സ്സ്റ്റാന്റില്‍ സമാപിക്കും. 

പ്രതിഷേധ പരിപാടികളുടെ മുന്നോടിയായി ജില്ലാ കമ്മിറ്റി ഇന്നലെ മലപ്പുറത്ത് ഐക്യദാര്‍ഢ്യ സംഗമവും നടത്തി. ജില്ലാ .ജനറല്‍ സെക്രട്ടറി എം അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി നേതൃത്വം നല്‍കി. പ്രകടനത്തിന് സയ്യിദ് സീതിക്കോയ തങ്ങള്‍,  എന്‍ എം സ്വാദിഖ് സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, വി പി എം ബശീര്‍, എ പി ബശീര്‍, കെ പി ജമാല്‍, കരുവള്ളി അബ്ദുറഹീം, ഇ കുഞ്ഞിമുഹമ്മദ് സഖാഫി നേതൃത്വം നല്‍കി. രോഹിംഗ്യന്‍ മുസ് ലിം കൂട്ടക്കൊലയിലെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ന് സോണ്‍ കേന്ദ്രങ്ങളില്‍

എസ് വൈ എസ് നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍ പ്രസ്ഥാന കുടുംബത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കേരള മുസ്്‌ലിം ജമാഅത്ത് ജി്ല്ലാ സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.

 

IMM

Media Mission Desk

..