കേരള മുസ്‌ലിം ജമാഅത്ത്

യു.എന്‍ സേനയെ മ്യന്‍മറില്‍ വിന്യസിക്കണം - കേരള മുസ്‌ലിം ജമാഅത്ത്

10 Things in Life That You Must Know

കോഴിക്കോട് : ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയവും വംശീയവുമായ ധ്രൂവീകരണം സൃഷ്ടിച്ച് രാജ്യത്തെ ശിഥിലമാക്കാന്‍ നടക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഐക്യപ്പെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് സംഘടിപ്പിച്ച 'സമാഗമം 17' ആവശ്യപ്പെട്ടു.

അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളെ വിവേകപൂര്‍വ്വം വിലയിരുത്തി നിലപാടുകള്‍ രൂപപ്പെടുത്തുന്നതിനു പകരം വൈകാരികമായ പ്രതികരണങ്ങളിലൂടെ ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്ന സമീപനം പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.>

മ്യാന്‍മാറിലെ റോഹിംഗ്യയില്‍ വംശീയ ഉന്മൂലനം തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റോഹിംഗ്യന്‍ ജനതയുടെ രക്ഷക്കുവേണ്ടി യു.എന്‍ സേനയെ വിന്യസിക്കണമെും സംഗമം ആവശ്യപ്പെട്ടു. 

സംസ്ഥാന പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ 'സമാഗമം  17' ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീലുല്‍ ബുഖാരി, സെക്രട്ടറിമാരായ സി. മുഹമ്മദ് ഫൈസി,  വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി വിഷയവതരണം നടത്തി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍,   തെന്നല അബൂ ഹനീഫല്‍ ഫൈസി, കെ.കെ. അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എ.പി അബ്ദുല്‍ കരീം ഹാജി ചാലിയം, എന്‍. അലി അബ്ദുല്ല, അബ്ദുറഷീദ് നരിക്കോട് പ്രസംഗിച്ചു. പ്രൊഫ: കെ.എം.എ റഹീം സ്വാഗതവും അഡ്വ: എ.കെ ഇസ്മാഈല്‍ വഫ നന്ദിയും പറഞ്ഞു.

 

IMM

Media Mission Desk

..