എസ് വൈഎസ്

SYS യൂണിറ്റ് സമ്മേളനം ലോഗോ പ്രകാശിതമായി

10 Things in Life That You Must Know

കോഴിക്കോട് : യുവത്വം നാടുണർത്തന്നു എന്ന സന്ദേശവുമായി എസ് വൈ എസ് സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ലോഗോ പ്രകാശിതമായി അധാർമ്മികതയുടെ ചുഴിയിലകപ്പെട്ട് അലയുന്ന യുവതയെ ധർമ്മ പാന്ഥാവിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിന് വൈവിധ്യമാർന്ന പതിനഞ്ചിന കർമ്മ പദ്ധതികളുമായാണ് യൂണിറ്റ് സമ്മേളനങ്ങൾ നടക്കുന്നത് 

ഒക്ടോബർ ഒന്ന് മുതൽ നവംബർ പതിനഞ്ച് കൂടിയ കാലയളവിലാണ് സംസ്ഥാനത്തെ 6000 യൂണിറ്റ് സമ്മേളനങ്ങൾ നടക്കുന്നത്. കോഴിക്കോട് മർകസ് കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ പ്രകാശനം ചെയ്തു 

പൊന്മള അബ്ദുൽ ഖാദിർ മുസ് ലിയാർ, എ പി മുഹമ്മദ് മുസ് ലിയാർ, പേരോട് അബ്ദുറഹ് മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി.മുഹമ്മദ് ഫൈസി, സി.പി സൈതലവി മാസ്റ്റർ മജീദ് കക്കാട്, തുടങ്ങിയർ സംബന്ധിച്ചു.

IMM

Media Mission Desk

..