സമസ്ത

സമസ്ത: 20 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

10 Things in Life That You Must Know

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച ഇരുപത്  മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. 

കോഴിക്കോട് സമസ്ത സെന്ററില്‍ കെ.കെ.അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ,  പാലക്കാട്, കാസറഗോഡ്, കൊല്ലം എന്നീ ജില്ലയില്‍ നിന്നും കര്‍ണാടക  എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

മലപ്പുറം :നൂറുല്‍ ഹുദാ സി.എം.സുന്നി മദ്‌റസ സി.ആര്‍ ബീച്ച്-പുതിയകടപ്പുറം, സി.എം.വലിയുല്ലാഹി സുന്നി മദ്‌റസ കല്ലിങ്ങല്‍-കല്‍പകഞ്ചേരി, മദീനത്തുന്നൂര്‍ സുന്നി മദ്‌റസ വടക്കെ മമ്പുറം-പന്താരങ്ങാടി, സിദ്ധീഖിയ്യ സുന്നി മദ്‌റസ പെരുമ്പറമ്പ് -മേല്‍മുറി, ഹിദായത്തുല്‍ അനാം സുന്നി മദ്‌റസ (ബി.ബ്രാഞ്ച്) ആനങ്ങാടി ടൗണ്‍ കണ്ണൂര്‍: ഖദീജത്തുല്‍ കുബ്‌റാ മദ്‌റസ പരിമഠം ബീച്ച്-കുറിച്ചിയില്‍,       നൂറുല്‍ ഉലമാ മെമ്മോറിയല്‍ സുന്നി മദ്‌റസ ഇരിവേരി-നാണുപീടിക, പാലക്കാട്: സുന്നത്ത് ജമാഅത്ത് മദ്‌റസ പടിഞ്ഞാര്‍ക്കാട് -ചുള്ളിമട, ഫരീദിയ മദ്‌റസ പരുമന്‍ചള്ള -മൂടംമ്പാടി തൃശൂര്‍: നൂറുല്‍ ഹുദാ മദ്‌റസ ഐ.സി.എ.കിഴക്കേ വട്ടംപാടം-കല്ലൂര്, സാന്തനം മഹല്‍ മദ്‌റസ തൃശൂര്‍ മെഡിക്കല്‍ കോളേജ്, സിറാജുല്‍ ഹുദാ മദ്‌റസ കൈതമാട്ടം-വെള്ളറക്കാട്, ആലപ്പുഴ: ഹയാത്തുല്‍ ഇസ്‌ലാം സുന്നി മദ്‌റസ മങ്ങാരം-ഇലിപ്പക്കുളം, കൊല്ലം : ദാറുല്‍ മആരിഫ് മദ്‌റസ മൈലാപൂര്-ഉമയനല്ലൂര്‍, കാസറഗോഡ് : യുണീക് എജുകോം സെന്റെര്‍ മദ്‌റസ നോര്‍ത്ത് തൃക്കരിപ്പൂര്‍, അല്‍ മദ്‌റസത്തു സ്വഹാബ കുഴിഞ്ഞൊടി-ചെറുവത്തൂര്‍, മിസ്ബാഹുല്‍ ഹുദാ മദ്‌റസ ദര്‍കാസ് കടംമ്പാര്‍, കര്‍ണാടക: റൗളത്തുല്‍ മുത്തഅല്ലിമീന്‍ മദ്‌റസ ബാംഗൂര്‍, നൂറുല്‍ ഹുദാ സുന്നി മദ്‌റസ മെളിഗെ, നൂറുല്‍ ഇസ്‌ലാം മദ്‌റസ സിദ്ധാപുര  എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

പ്രൊഫ. എ.കെ.അബ്ദുല്‍ ഹമീദ്, വി.പി.എം.ഫൈസി വില്ല്യാപ്പള്ളി,  അബൂഹനീഫല്‍ ഫൈസി തെന്നല, എന്‍.അലി അബ്ദുല്ല, ഡോ.എം.അബ്ദുല്‍ അസീസ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എം.എന്‍.സിദ്ദീഖ് ഹാജി ചെമ്മാട്, അഡ്വ.എ.കെ.ഇസ്മാഈല്‍ വഫ, പി.എസ്.കെ.മൊയ്തു ബാഖവി മാടവന, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ.യഅ്കൂബ് ഫൈസി, പി.എ.മുഹ്മ്മദ് കുഞ്ഞ് സഖാഫി കൊല്ലം, പി.സി.ഇബ്രാഹിം മാസ്റ്റര്‍, കെ.കെ.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എ.സൈഫുദ്ദീന്‍ ഹാജി, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, പി.അലവി ഫൈസി കൊടശ്ശേരി, കെ.കെ.മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ആത്തൂര്‍ സഅദ് മുസ്‌ലിയാര്‍, എന്‍.പി.മുഹമ്മദ് ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രൊഫ.എ.കെ.അബ്ദുല്‍ഹമീദ് സ്വാഗതവും  എന്‍.അലി അബ്ദുല്ല നന്ദിയും പറഞ്ഞു.

 

 

IMM

Media Mission Desk

..