എസ് വൈഎസ്

എസ് വൈ എസ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം.

10 Things in Life That You Must Know

കോഴിക്കോട്: 'യുവത്വം നാടുണര്‍ത്തുന്നു' എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. കേരളത്തിലെ 6000 യൂണിറ്റുകളിലാണ് ഒക്‌ടോബര്‍ ഒന്നുമുതല്‍ നവമ്പര്‍ 20 വരെ സമ്മേളനങ്ങള്‍ നടക്കുന്നത്. വര്‍ഗ്ഗീയ തീവ്ര ചിന്തകള്‍ അപകടമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ യുവാക്കളെ വിവേകത്തിന്റെയും സൗഹൃദത്തിന്റെയും വഴിയിലേക്ക് നയിക്കുക എന്നതാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. കേരളത്തിലെ വിവിധ സമൂഹങ്ങള്‍ നന്മയുടെ പാതയില്‍ പരസ്പരം ഒന്നിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി ഗ്രാമ-നഗരങ്ങളില്‍ സമ്മേളനത്തിന്റെ ഭാഗമായി സൗഹൃദ സദസ്സു സംഘടിപ്പിച്ചു. രോഗികള്‍ക്കും കുടുംബത്തിനും തണലായി സാന്ത്വനദിനം, ശുചിത്വദിനം, പൈതൃക സംഗമം, യുവസഭ, എജ്യൂമീറ്റ് തുടങ്ങിയ 15 ഇന കര്‍മ്മ പദ്ധതികളുടെ പൂര്‍ത്തീകരണമായാണ് യൂണിറ്റ് സമ്മേളനങ്ങള്‍ നടക്കുന്നത്. യൂണിറ്റ് സമ്മേളനങ്ങളില്‍ ആ പ്രദേശത്തെ വിദ്യാഭ്യാസ-കാര്‍ഷിക- ആരോഗ്യ സേവന മേഖലകളിലെ പ്രതിഭകളെ ആദരിക്കും. കോഴിക്കോട് ചേര്‍ന്ന എസ് വൈ എസ് സംസ്ഥാന കേബിനറ്റ് സമ്മേളന പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി. സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, സി.പി സൈതലവി ചെങ്ങര, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദ് പറവൂര്‍, സയ്യിദ് ത്വാഹ സഖാഫി, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, റഹ്മത്തുല്ല സഖാഫി എളമരം, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, സ്വാദിഖ് വെളിമുക്ക്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പിഴക്കാപള്ളി, എസ്.ശറഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

 

IMM

Media Mission Desk

..