എസ് വൈഎസ്

എസ് വൈ എസ് യൂനിറ്റ് സമ്മേളനം: നാടും നഗരവും ശുചീകരിച്ച് പ്രവര്‍ത്തകര്‍

10 Things in Life That You Must Know

മലപ്പുറം: ഗാന്ധിജയന്തി ദിനമായ ഇന്നലെ  എസ് വൈ എസ് ജില്ലാ വ്യാപകമായി നാടും നഗരവും ശുചീകരിച്ചു. 'യുവത്വം നാടുണര്‍ത്തുന്നു' എന്ന സന്ദേശവുമായി നടക്കുന്ന എസ് വൈ എസ് യൂണിറ്റ് സമ്മേളന പദ്ധതിയുടെ ഭാഗമായാണ്  ഗ്രാമനഗര വീഥികളും, ഗവണ്‍മെന്റ്  ഓഫീസുകള്‍,  ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍, മദ്‌റസകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി വൃത്തിഹീനവും കാടുകെട്ടികിടക്കുന്നതുമായ പൊതുസ്ഥലങ്ങള്‍ എസ് വൈ എസ് പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. 

ജില്ലയിലെ  ആയിരത്തി ഇരുനൂറ് യൂനിറ്റുകളില്‍ വീടും പരിസരവും ശുചീകരിച്ചാണ് പ്രവര്‍ത്തകര്‍ പൊതു നിരത്തിലിറങ്ങിയത്.

വിവിധ ഘടകങ്ങളുടെ നേതൃത്വത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. നിലമ്പൂരില്‍ സോണ്‍തല ശുചീകരണത്തിന് ജില്ലാ ഹോസ്പിറ്റലില്‍ അഫ്‌സല്‍റഹ്മാന്‍, ഷംസുദ്ധീന്‍ പൊട്ടിക്കല്ല്, കെ സി സലാം, ഹുസൈന്‍ മുസല്യാര്‍ നേതൃത്വം നല്‍കി. കൊളപ്പുറം ഹൈസ്‌കൂള്‍ പരിസരത്ത് നടന്ന തിരൂരങ്ങാടി  സോണ്‍തല ശുചിത്വ ദിനാചരണത്തിന് പ്രസിഡന്റ് ഇ.മുഹമ്മദലി സഖാഫി, ക്ഷേമകാര്യ സെക്രട്ടറി മജീദ് സൈനി നേതൃത്വം നല്‍കി.  മഞ്ചേരിയില്‍  സോണ്‍ തല ഉല്‍ഘാടനം സോണ്‍ ജനറല്‍ സെക്രട്ടറി കാരക്കുന്ന അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ ആമയൂര്‍ റോഡില്‍ നടന്നു. പുളിക്കല്‍ സോണ്‍തല ഉദ്ഘാടനം പുഞ്ചപ്പാടം യൂനിറ്റില്‍  ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ്, അബ്ദുറഹ്മാന്‍ സഖാഫി, ഹമീദ് മാസ്റ്റര്‍ നേതൃത്വം നല്‍കി. കുറ്റിപ്പുറത്ത്  സോണ്‍തല ഉദ്ഘാടനം രണ്ടത്താണി ടൗണില്‍ എ എ റഹീം നേതൃത്വം നല്‍കി. എടപ്പാളില്‍  സോണ്‍തല ഉല്‍ഘാടനം ചങ്ങരംകുളം മൃഗാശുപത്രിയില്‍ മലപ്പുറം ഐ പി എഫ് ജില്ലാ വൈസ്  ചെയര്‍മാന്‍ പ്രൊ.അനീസ് ഹൈദരി നേതൃത്വം നല്‍കി. 

 

IMM

Media Mission Desk

..