കേരള മുസ്‌ലിം ജമാഅത്ത്

നാടുകാണി മഖാം തകര്‍ത്ത സംഭവം അന്വേഷണം ഊര്‍ജ്ജിതമാക്കും: മുഖ്യമന്ത്രി

10 Things in Life That You Must Know

കോഴിക്കോട് : നിലമ്പൂര്‍ ഊട്ടി സംസ്ഥാന പാതക്ക് സമീപത്തുള്ള നാടുകാണി മഖാം തകര്‍ക്കപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് ബഹുകേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രസ്താവിച്ചു. ഇത് സംബന്ധമായി കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ നല്‍കിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം 28ന് രാത്രിയാണ് സാമൂഹ്യ വിരുദ്ധര്‍ മഖാം തകര്‍ത്തും പ്രകോപനം സൃഷ്ടിക്കുന്ന വിധത്തില്‍ തെങ്ങിന്‍ തൈ, വാഴ തുടങ്ങിയവ സ്ഥാപിച്ചത്. ഇതിന് മുമ്പ് സെപ്തംബര്‍ 6-ാം തിയ്യതിയും മഖാം നശിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും 2009ല്‍ മഖാമിനു നേരെ ആക്രമണം നടത്തിയവരെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പിടികൂടിയ കേസില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്ന കാര്യവും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ഇ.വി അബ്ദുറഹ്മാന്‍ ഹാജി, മുഹമ്മദ് ഇബ്‌റാഹീം എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.

 

IMM

Media Mission Desk

..