എസ് വൈഎസ്

റോഹിംഗ്യ: സുപ്രീം കോടതി നിലപാട് രാജ്യത്തിന്റെ യശസ്സുയര്‍ത്തും - എസ് വൈ എസ്

10 Things in Life That You Must Know

മലപ്പുറം: ജന്മനാട്ടില്‍ നിന്നും സര്‍വ്വസ്വവും ഉപേക്ഷിച്ച് ജീവന്‍ നിലനിര്‍ത്താനായി രാജ്യത്ത് അഭയാര്‍ത്ഥികളായി എത്തിയ റോഹിംഗ്യന്‍ വംശജരെ തിരിച്ചയക്കാന്‍ പാടില്ലായെന്ന സുപ്രീം കോടതി നിരിക്ഷണം രാജ്യത്തിന്റെ യശസസ്സയര്‍ത്തുന്നതാണെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

അഭയാര്‍ത്ഥികളോട് മനുഷികമായ പെരുമാറണമെന്നും രാജ്യസുരക്ഷയോടൊപ്പം അഭയാര്‍ത്ഥികളുടെ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണമെന്നും കോടതി പ്രസതാവിച്ചത് ഏറെ സന്തോഷകരമാണ്. ഇതിന്റെയടിസ്ഥാനത്തില്‍ അഭയാര്‍ത്ഥികള്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങളേര്‍പ്പെടുത്താനും ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളെത്തിക്കാനും മുഴുവന്‍ മനുഷ്യ സ്‌നേഹികളും മുന്നിട്ടിറങ്ങണം. യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം.അബൂബക്കര്‍ പടിക്കല്‍, അലവി പുതുപ്പറമ്പ് , സയ്യിദ് സീതിക്കോയ, ബശീര്‍ പറവന്നൂര്‍, കെ.പി.ജമാല്‍ കരുളായി, സ്വാദിഖ് സഖാഫി, ഇ കെ മുഹമ്മദ് കോയ സഖാഫി, അസൈനാര്‍ സഖാഫി, എ.പി ബശീര്‍ ചെല്ലക്കൊടി സംബന്ധിച്ചു.

 

IMM

Media Mission Desk

..