എസ്.എസ്.എഫ്

എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സെനറ്റ് സമാപിച്ചു.

10 Things in Life That You Must Know

ഓമാനൂർ : രണ്ടു ദിവസങ്ങളിലായി ഓമനൂർ ശുഹദാ എജ്യു കാമ്പസിൽ നടന്ന എസ്.എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ നേതൃ പരിശീലന ക്യാമ്പ് സെനറ്റ് സമാപിച്ചു. ജില്ലയിലെ 9 ഡിവിഷനുകളിൽ നിന്നുള്ള നേതൃത്വമാണ് സെനറ്റിൽ പങ്കെടുത്തത്. എസ്. എസ്. എഫിന്റെ പുതിയ അംഗത്വ കാലത്തിന്റെ ഭാഗമായാണ് സെനറ്റ് സംഘടിപ്പിച്ചത്. സംഘടനയുടെ പുതിയ കാലത്തേക്കുള്ള നയ ആസൂത്രണങ്ങൾ സെനറ്റിൽ നടന്നു . ജില്ലയിൽ വരും വർഷങ്ങളിൽ നടപ്പാക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള ഗൗരവമായ ആലോചനകളും ക്യാമ്പിൽ നടന്നു. ഇബ്‌റാഹീം ബാഖവി മേൽമുറി സെനറ്റ് ഉദ്ഘാടനം ചെയ്തു . എസ്.എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.അബ്ദുൽ മജീദ് ക്ലാസെടുത്തു .മുസ്തഫ പി എറയ്ക്കൽ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ , ഉമർ ഓങ്ങല്ലുർ, സികെ ശക്കീർ അരിമ്പ്ര എന്നിവർ രണ്ടാം ദിനത്തിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. എസ്. എസ് എഫ് ജില്ലാ ഭാരവാഹികളായ എം ദുൽഫുഖാറലി സഖാഫി. ടി അബ്ദുനാസർ, സയ്യിദ് മുർതള ശിഹാബ് സഖാഫി, മുഹമ്മദ് ശരീഫ് സഖാഫി, പി എ മുഹ്‌യുദ്ധീൻ സഖാഫി, കെ പി ശമീർ, കെ പി യൂസുഫ്, സിറാജുദ്ധീൻ, സുഹൈൽ സിദ്ധീഖി, ശുക്കൂർ സഖാഫി എന്നിവർ സെനറ്റിന് നേതൃത്വം നൽകി

IMM

Media Mission Desk

..