എസ്.എസ്.എഫ്

എസ് എസ് എഫ് കാസർഗോഡ് ജില്ലാ സെനറ്റ് നേതൃ ക്യാംമ്പ് സമാപിച്ചു.

10 Things in Life That You Must Know

സഅദിയ്യ♦ ഒത്തുതീർപ്പല്ല നീതിയുടെ തീർപ്പുകളാവാൻ എന്ന ശീർഷകത്തിൽ എസ് എസ് എഫ് നടത്തി വരുന്ന അംഗത്വ കാല കാമ്പയിൻ ഭാഗമായി ഘടക ശാക്തീകരണം ലക്ഷ്യം വെച്ച് കൊണ്ട് സംഘടിപ്പിക്കുന്ന 'സെനറ്റ് ' നേതൃ പരിശീലന ക്യാമ്പ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ദേളി ജാമിഅ സഅദിയ്യയിൽ നടന്ന സെനറ്റ് സംഘടന പദ്ധതികളുടെ അവലോകനവും പുതിയ കാല പദ്ധതികളുടെ ആസൂത്രണവും നടന്നു. നൂറുൽ ഉലമാ മഖാം സിയാറത്തിന് കെ.പി.ഹുസൈൻ സഅദി കെ.സി.റോഡ് നേതൃത്വം നൽകി. ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ അദ്യക്ഷധവഹിച്ചു. വിവിധ സെഷനുകളിലായി നടന്ന പഠനങ്ങൾക്ക് സഅദിയ്യ മുദരിസ് സ്വാലിഹ് സഅദി തളിപ്പറമ്പ് ,സംസ്ഥാന ഭാരവാഹികളായ റാഷിദ് ബുഖാരി, മുഹമ്മദലി കിനാലൂർ, ശകീർ അരിമ്പ്ര,സി.എൻ. ജഹ്ഫർ, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സ്വലാഹുദ്ധീൻ അയ്യൂബി നേതൃത്വം നൽകി. 6.ഡിവിഷൻ കമ്മറ്റികൾ യ്യാറാക്കിയ വിവിദ സർവ്വേ റിപ്പോർട്ടുകൾ അവതരിപ്പിച്ച് ചർച്ചയും വിശകലനവും ചെയതു. ചർച്ചകൾക്ക് സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂർ, സ്വാദിഖ് ആവളം, സലാം സഖാഫി പാടലഡുക്ക, ജബ്ബാർ സഖാഫി പാത്തൂർ, കെ.എം.കളത്തൂർ, ശകീർ പെട്ടിക്കുണ്ട്, നേതൃത്വം നൽകി. ജില്ലാ,ഡിവിഷൻ, പ്രവർത്തക സമിതി അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത അറുപത് പ്രതിധിതികൾക്കാണ് ക്യാമ്പിൽ പ്രവേശനം നൽകിയത്. മേൽപറമ്പ് ടൗണിൽ പ്രകടനത്തോടെ ക്യാമ്പ് സമാപിച്ചു.

IMM

Media Mission Desk

..