കേരള മുസ്‌ലിം ജമാഅത്ത്

ശരീഅത്തിൽ ഭേദഗതി അനുവദിക്കില്ല: കാന്തപുരം

10 Things in Life That You Must Know

കൊച്ചി: ഇസ്ലാമിക ശരീഅത്ത് സാർവ്വ കാലികവും പ്രായോഗികവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീഅത്ത് അല്ലാഹുവിന്റെ നിയമമാണ്. അത് ഒരു സർവ്വേയിലൂടെയോ നിയമ നിർമ്മാണത്തിലൂടെയോ മാറ്റാൻ കഴിയുന്ന ഒന്നല്ല. ഒരു മുസ്ലിം വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതം പൂർണ്ണമായും ശരീഅത്തുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇസ്ലാമിക ശരീഅത്തിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഏക സിവിൽ കോഡും മുത്വലാഖും പറഞ്ഞ് ശരീഅത്തിനെ പരിഹസിക്കുന്നവർ ഇസ്ലാമിനെ പഠിക്കാൻ തയ്യാറാവണം. അല്ലാഹു അങ്ങേയറ്റം വെറുക്കപ്പെടുന്നൊരു സംഗതിയാണ് ത്വലാഖ് അഥവാ വിവാഹ മോചനം. വസ്തുത ഇതാണെന്നിരിക്കേ മുസ്ലിം സ്ത്രീയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നവർക്ക് അവരുടെ നന്മയല്ല മറ്റെന്തൊക്കെയോ ആണ് ലക്ഷ്യം. ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് നീതി ഉറപ്പ് വരുത്താൻ ആവശ്യമായ നിർദ്ധേശങ്ങൾ നമ്മുടെ ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്. രാജ്യത്തെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ മൗലികാവകാശങ്ങളെ ഹനിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഇന്ത്യയുടെ ബഹുസ്വരതയിൽ വിശ്വസിക്കുന്ന ഈ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികൾ ഞങ്ങൾക്കൊപ്പമുണ്ട്. കഴിഞ്ഞ എഴുപത് വർഷങ്ങളായി ഈ രാജ്യത്തിന്റെ ചരിത്രം മതങ്ങളുടെ വ്യക്തിത്വം അംഗീകരിച്ച് കൊണ്ട് മുന്നോട്ട് പോയതാണ്. ദേശീയോദ്ഗ്രഥനവും ദേശീയ ഐക്യവും നടപ്പിലാക്കേണ്ടവർ യൂണിയൻ സിവിൽ കോഡിന്റെയും മുത്വലാഖിന്റെയും പേരിൽ രാജ്യത്ത് ശിഥിലീകരണത്തിന് ശ്രമിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. കാന്തപുരം തുടർന്ന് പറഞ്ഞു.സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ കൂടിയാലോചനാ സമിതിയിലെ നാല്പതംഗ പണ്ഡിതന്മാരുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്ത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമൈൻ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സി.മുഹമ്മദ് ഫൈസി വിഷയമവതരിപ്പിച്ചു. കേരളാ മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ, വണ്ടൂർ അബ്ദുൽ റഹ്മാൻ ഫൈസി, അബുൽ ബുഷ്റ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), ബഷീർ വഹബി (സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ) പ്രസംഗിച്ചു. എ.പി മുഹമ്മദ് മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അഡ്വ.എ.കെ ഇസ്മാഈൽ വഫ, പ്രൊഫ.കെ.എം.എ റഹീം, എൻ അലി അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു

IMM

Media Mission Desk

..