കേരള മുസ്‌ലിം ജമാഅത്ത്

കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ: കാന്തപുരം നഖ്വിയെ കണ്ടു

10 Things in Life That You Must Know

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവീസ് ഈ വർഷം മുതൽ തന്നെ കരിപ്പൂർ വിമാനത്തവാളത്തിൽ നിന്നും പുനരാംഭിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ സുന്നി ജംയ്യീയത്തുൽ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖതാർ അബ്ബാസ് നഖ്വിയെ കണ്ടു. കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകരിൽ 83 ശതമനത്തിലധികം മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലളിൽ നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെ ഈ തീർഥാടകർക്കും ഇവരെ യാത്രയാക്കാൻ വരുന്നവർക്കും സൗകര്യ പ്രദമായ വിമാനത്താവളം കോഴിക്കോട് വിമാനത്താവളമാണ്. ഇത് പുന:സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കാന്തപുരം നഖ്വിയോട് ആവശ്യപ്പെട്ടു. ചെറു വിമാനങ്ങൾ ഉപയോഗിച്ച് ഹജ്ജ് സർവീസ് നടത്താൻ വിമാനക്കമ്പനികൾ ഒരുക്കമാണെന്നും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി. കൂടാതെ സംസ്ഥാന ഹജ്ജ് കമ്മിറ്റ്ക്ക് കീഴയിലുള്ള സ്ഥിരം ഹജ്ജ് ഹൗസ് നിലനിൽക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിനോട് ചേർന്നാണ്. കൊച്ചിയിൽ വലിയ തുക ചിലവഴിച്ച് താത്കാലിക ഹജ്ജ് കേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ലക്ഷങ്ങൾ ചെവവഴിച്ച് നിർമിച്ച കരിപ്പൂരിലെ ഹജ്ജ് ഹൗസ് ആളൊഴിഞ്ഞ് കിടക്കുകയാണ്. സമുദായത്തിലെ ഉദാരമതികളും തന്റെ സംഘടനയക്കമുള്ള സന്നദ്ധ സംഘടനകളും നൽകിയ ഫണ്ട് ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. വിശ്വാസികൾ നൽകിയ വഖ്ഫ് സ്വത്തുക്കൾ അന്യാധിനപ്പെട്ടു പോകാൻ പാടില്ലെന്നും കാന്തപുരം പറഞ്ഞു. ഇക്കാര്യങ്ങൾ പരിഗണിച്ച് ഈ വർഷം മുതൽ തന്നെ കേരളത്തിലെ ഹജ്ജ് എംബാർക്കേഷൻ പോയീന്റ് കരിപ്പൂരിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. വിഷയം പഠിച്ചുവരികയാണെന്നും കാന്തപുരം ഉന്നിയിച്ച കാര്യങ്ങൾ പരിഗണിക്കാമെന്നും നഖ്വി ഉറപ്പു നൽകി. മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ പ്രൊഫ. എ കെ അബ്ദുൽ ഹീമീദ് കാന്തപുരത്തോടപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം, നാളെ മുംബൈയിൽ ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിയോഗത്തിൽ കരിപ്പൂർ വിഷയം മുഖ്യ അജൻഡയായി പരിഗണിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ മഹ്ബൂബ് അലി ചൗധരി കന്തപുരത്തിന് ഉറപ്പു നൽകി.

IMM

Media Mission Desk

..