എസ്.എസ്.എഫ്

നാട് കലാപഭൂമിയാക്കരുത്, ഞങ്ങൾക്ക് ജീവിക്കണം; കുട്ടികളുടെ സമ്മേളനം പ്രൗഢമായി

10 Things in Life That You Must Know

താനൂർ ♦ 'നാട് കലാപഭൂമിയാക്കരുത്, ഞങ്ങൾക്ക് ജീവിക്കണം' എന്ന ശീർഷകത്തിൽ എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കുട്ടികളുടെ സമ്മേളനം പ്രൗഢമായി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സംഘർഷങ്ങൾ സൃഷ്ടിച്ച് നാട് അപകടപ്പെടുത്തുകയാണ്. തീരപ്രദേശങ്ങളിൽ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ കുടിപ്പകയും വിദ്വേഷവും സൃഷ്ടിച്ച് ജീവിതസ്വാസ്ഥ്യം തകർക്കുന്നവർക്കെതിരായ പ്രതിഷേധത്തിന്റെ ഒത്തുകൂടലായിരുന്നു സംഗമം. രാഷ്ട്രത്തിന്റെ നിർമ്മാണവും പുരോഗതിയും വിഭാവനം ചെയ്യേണ്ടവർ തമ്മിലടിച്ച് നാടും പരിസരവും കലാപ കലുഷിതമാക്കുകയാണ് ചെയ്യുന്നത്. കുട്ടികൾക്ക് പറയാനുള്ളത് എന്ന പേരിൽ നടന്ന സ്‌നേഹജാഥയിൽ ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്തു. പ്രദേശത്ത് ഉയർന്ന് വരുന്ന അതിക്രമങ്ങൾക്കെതിരെ കുട്ടികൾ കുറ്റപത്രമവതരിപ്പിച്ചു. എസ്.വൈ.എസ് ജില്ലാ വൈസ്പ്രസിഡന്റ് എൻ.എം സ്വാദിഖ് സഖാഫി പെരുന്താറ്റിരി സംഗമം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.കെ ശക്കീർ അരിമ്പ്ര, ജില്ലാ സെക്രട്ടറി സി.കെ മുഹമ്മദ് ഫാറൂഖ് പ്രസംഗിച്ചു. തീവ്രവാദത്തിനും അസഹിഷ്ണുതക്കും വിദ്വേശത്തിനുമെതിരെ കുട്ടികൾ പ്രതിജ്ഞ ചെയ്തു. കെ.വി.ഫഖ്‌റുദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു.

IMM

Media Mission Desk

..