എസ് വൈഎസ്

എസ് വൈ എസ് ജനജാഗരണം സന്ദേശ യാത്ര നാളെ മലപ്പുറത്ത്

10 Things in Life That You Must Know

മലപ്പുറം: മുസ്ലിം നവോഥാനത്തിന്റെ കേരളീയ പരിസരം എന്ന പ്രമേയത്തിൽ എസ് വൈ എസ് നടത്തിവരുന്ന ജനജാഗരണത്തോടനുബന്ധിച്ച സന്ദേശ യാത്ര നാളെ മലപ്പുറം സോണിൽ നടക്കും. രണ്ട് ഭാഗങ്ങളിലായി നടക്കുന്ന യാത്രയുടെ ഉദ്ഘാടനം രാവിലെ 7.30ന് മലപ്പുറം കോട്ടപ്പടിയിൽ സമസ്ത കേന്ദ്രമുശാവറ സെക്രട്ടറി മുഹ്യിസ്സുന്ന: പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ഇബ്റാഹീം ബാഖവി മേൽമുറി അധ്യക്ഷത വഹിക്കും. സോൺ പ്രസിഡന്റ് പൂക്കോട്ടൂർ നജ്മുദ്ദീൻ സഖാഫി, ജനറൽ സെക്രട്ടറി പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി എന്നിവർ നയിക്കുന്ന യാത്രകൾ മലപ്പുറം, കോഡൂർ, പൊന്മള, മേൽമുറി, പൂക്കോട്ടൂർ, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് എന്നീ സർക്കിളുകളിലെ 62 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൂട്ടിലങ്ങാടി ടൗണിൽ നവോഥാന സമ്മേളനത്തോടെ സമാപിക്കും. സോൺ നേതാക്കളായ ഹുസൈൻ സഖാഫി പെരിന്താറ്റിരി, സുബൈർ കോഡൂർ, മുജീബുറഹ്മാൻ വടക്കേമണ്ണ, സിദ്ദീഖ് മുസ്ലിയാർ മക്കരപ്പറമ്പ്, ബദ്റുദ്ദീൻ കോഡൂർ, അബ്ദുന്നാസ്വിർ സഖാഫി പൊന്മള, സൈതലവി പടിഞ്ഞാറ്റുമുറി, മുസ്തഫ മുസ്ലിയാർ പട്ടർക്കടവ്, അബ്ദുസ്സലാം കോഡൂർ യാത്രകൾക്ക് നേതൃത്വം നൽകും.

IMM

Media Mission Desk

..