എസ് വൈഎസ്

എസ് വൈ എസ് സാന്ത്വന സദനം: പ്രൊജക്റ്റ് ലോഞ്ചിംഗ് വെള്ളിയാഴ്ച

10 Things in Life That You Must Know

മലപ്പുറം♦ നിരാലംബര്‍ക്ക് ആശ്വാസമായി മഞ്ചേരിയില്‍ നിര്‍മിക്കുന്ന സാന്ത്വന സദനത്തിന്റെ പ്രൊജക്റ്റ് ലോഞ്ചിംഗ് വെള്ളിയാഴ്ച 21/4/2017 നടക്കും. വൈകീട്ട് നാലിന് മുട്ടിപ്പാലം 22ാം മൈലില്‍ പ്രത്യേകം സജ്ജമാക്കിയ സാന്ത്വന സദനം നഗരിയിലാണ് പരിപാടി. ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ പ്രൊജക്റ്റ് ലോഞ്ചിംഗ് നടത്തും. സമസ്ത ജില്ലാ സെക്രട്ടിറി മഞ്ഞപറ്റ ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എം അബൂബക്കര്‍ മാസ്റ്റര്‍, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, കെ പി ജമാല്‍ കരുളായി പ്രസംഗിക്കും. സമാപനം കുറിച്ച് നടക്കുന്ന 'മഹ്‌ളറത്തുല്‍ ബദ്‌രിയ'ക്കും പ്രാര്‍ത്ഥനാ മജ്‌ലിസിനും സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ നേതൃത്വം നല്‍കും. യൂനിറ്റ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി ,സര്‍ക്കിള്‍, സോണ്‍ ഭാരവാഹികളുമാണ് പങ്കെടുക്കുക. നേരത്തെ സര്‍ക്കിള്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ യൂനിറ്റുകളില്‍ നിന്നും സ്വരൂപിച്ച ഫണ്ട് സംഗമത്തില്‍ നേതാക്കള്‍ ഏറ്റുവാങ്ങും.

IMM

Media Mission Desk

..